ഐഎന്‍സ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു

vikramadithya

ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധവിമാനക്കപ്പല്‍ ഐഎന്‍സ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎന്‍സ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചത്.  പ്രധാനമന്ത്രിയായതിനു ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ സൈനിക പരിപാടിയും ആദ്യത്തെ സംസ്ഥാന സന്ദര്‍ശനവുമാണിത്.

രാവിലെ 9.45ഓടെ ഗോവയിലെത്തിയ മോദി ഹെലികോപ്ടര്‍മാര്‍ഗമാണ് ഐഎന്‍എസ് വിക്രാന്തയില്‍ എത്തിയത്. യുദ്ധവിമാനത്തിലിരുന്ന് അദ്ദേഹം കടലില്‍ സഞ്ചരിച്ചു. തുടര്‍ന്ന് സൈനിക മേധാവികളുടേയും നാവിക ഉദ്യോഗസ്ഥരുടേയും അഭ്യാസന്‍ങ്ങള്‍ കാണാന്‍ തയ്യാറായി. റഷ്യയുടെ യുദ്ധവിമാനക്കപ്പലായ വിക്രമാദിത്യ 2005ലാണ് ഇന്ത്യ വാങ്ങിച്ചത്. 44,500 ടണ്‍ ഭാരം വരുന്ന കപ്പല്‍ 15,000 കോടി രൂപ മുതല്‍മുടക്കിയാണ് കപ്പല്‍ നിര്‍മ്മിച്ചത്. ആദ്യം ഇത് റഷ്യന്‍ നാവിക സേനയുടെ ഭാഗമായിരുന്നു. ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനെ പിന്തള്ളിയാണ് ഐഎന്‍എസ് വിക്രമാദിത്യ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ഇന്ത്യന്‍ നാവികസേന ഒരു മടങ്ങുകൂടി ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഐഎന്‍എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ച ശേഷം മോദി നാവിക ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. യുദ്ധക്കപ്പലിലെ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ച് മോദി സൈനിക മേധാവികളുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ആരേയും ഭീഷണിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. സൈനികര്‍ക്ക് ഒറ്റ റാങ്ക്-ഒറ്റ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും രാജ്യത്ത് യുദ്ധ മ്യൂസിയം തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close