ഐന്‍സ്റ്റീനേയും ഹോക്കിങ്ങിനേയും മറികടന്ന് മലയാളി പെണ്‍കൊടി

lidiya
ലോകപ്രശസ്തമായ മെന്‍സ ഐക്യു ടെസ്റ്റില്‍ സാധ്യമായതില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടി മലയാളി പെണ്‍കുട്ടി ലിഡിയ സെബാസ്റ്റ്യന്‍ . 162 ആണ് മെന്‍സ ടെസ്റ്റില്‍ ലിഡിയയുടെ സ്‌കോര്‍. ഭൗതിക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്്റ്റീനേയും പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനേയും ലിഡിയ ഐക്യു സ്‌കോറില്‍ മറികടന്നു. 160 ആണ് ഇരുവരുടേയും ഐക്യു സ്‌കോര്‍. ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരു ശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് ഇപ്പോള്‍ ലിഡിയയും ഉള്‍പ്പെട്ടിരിക്കുന്നത്.

അരുണ്‍-എറിക്ക കൊട്ടിയത്ത് ദമ്പതിമാരുടെ മകളാണ് 12 വയസ്സുള്ള ലിഡിയ. ലണ്ടനിലെ കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലിഡിയ. കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയിലെ റേഡിയോളജിസ്്റ്റാണ് 43കാരനായ അരുണ്‍. എറീക്ക ബാര്‍ക്ലേയ് ബാങ്കില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close