ഐപിഎല്‍ ഒത്തുകളിയില്‍ കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

iplcase

ഐപിഎല്‍ ഒത്തുകളിയില്‍ 12 മുതല്‍ 13 താരങ്ങള്‍ക്ക് പങ്കുള്ളതായി സൂചന. ഒത്തുകളി പട്ടികയില്‍ ഉള്ളവരില്‍ കൂടുതലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ താരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ അഞ്ചു ഐപിഎല്‍ ടീമുകളും ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായണ് റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒത്തുകളിയുടെ സമഗ്ര വിവരങ്ങളുണ്ടെന്നാണ് ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിഎല്‍ ഒഫീഷ്യലുകള്‍ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. താരങ്ങള്‍ക്ക് ഒത്തുക്കളിക്കാന്‍ ഒത്താശ ചെയ്തത് ഐപിഎല്ലുമായി അടുത്ത ബന്ധമുള്ളവരാണ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി നേതൃത്വം നല്‍കുന്ന ഐപിഎല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്‍ ഒത്തുകളിയില്‍ മുന്‍നിര താരങ്ങള്‍ക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളിയായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close