ഐഫോണ്‍ 6 പ്ലസില്‍ ക്യാമറ പിഴവുണ്ടെന്ന് ആപ്പിള്‍.

plus1
വിപണിയില്‍ എത്തിച്ച കുറച്ച് ഐഫോണ്‍ 6 പ്ലസില്‍ ക്യാമറ പിഴവുണ്ടെന്ന് തുറന്നുപറഞ്ഞ് ആപ്പിള്‍. റിയര്‍ ക്യാമറയിലാണ് പ്രശ്‌നമെന്നും ഇതുമൂലം ഐഫോണിലെടുക്കുന്ന ചിത്രങ്ങള്‍ അവ്യക്തമാകാന്‍ സാധ്യതയുണ്ടെന്നും ആപ്പിള്‍ പറയുന്നു.2014 സെപ്തംബറിനും 2015 ജനുവരിയ്ക്കും ഇടയില്‍ വിപണിയില്‍ വില്‍പ്പനക്കെത്തിച്ച ഐഫോണുകളിലാണ് പിഴവുള്ളത്. എന്നാല്‍ ക്യാമറ മൊഡ്യൂളിലുള്ള പിഴവ് എന്തെന്ന് ആപ്പിള്‍ വിശദീകരിച്ചിട്ടില്ല.

ക്യാമറ പിഴവുള്ള ഐഫോണുകളുടെ സീരിയല്‍ നമ്പറുകള്‍ ആപ്പിള്‍ തങ്ങളുടെ വെബ്‌സൈറ്റിലിട്ടുണ്ട്. സൈറ്റില്‍ കയറി ഐഫോണ്‍ 6 പ്ലസ് യൂസര്‍മാര്‍ തങ്ങളുടെ സീരിയല്‍ നമ്പര്‍ ചെയ്യണമെന്നും ക്യാമറയില്‍ പിഴവുണ്ടെങ്കില്‍ അത് സൗജന്യമായി പരിഹിച്ചുനല്‍കുമെന്നും ആപ്പിള്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close