ഐ എന്‍ എസ് വിക്രാന്ത് പൊളിച്ച് വില്‍ക്കുന്ന കമ്പനിക്ക് വിറ്റു

ins vikranth

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പൊളിയ്ക്കുന്നതിനുവേണ്ടി സ്വകാര്യ കമ്പനിക്ക് വിറ്റു, 60 കോടിക്കാണ് കപ്പല്‍ പൊളിച്ച് വില്‍ക്കുന്ന ഐബി കൊമേഷ്യല്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനിക്ക് കപ്പല്‍ വിറ്റത്.  1957 ല്‍ ബ്രിട്ടനില്‍ നിന്നാണ് കപ്പല്‍ ഇന്ത്യ വാങ്ങിയത് 1961 ലാണ് ഈ കപ്പല്‍ നാവിക സേനയുടെ ഭാഗമായത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ സുപ്രധാനമായ റോളാണ് വിക്രാന്ത് വഹിച്ചിരുന്നത്. പിന്നീട് വല പ്രധാന ദൗത്യങ്ങളിലും നാവിക സേനയുടെ കരുത്തായിരുന്നു വിക്രാന്ത്. 1997ല്‍ ഈ കപ്പല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് നാവിക സേനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിക്രാന്ത് ആദ്യം ഒരു നാവിക സേന മ്യൂസിയം ആക്കുവാനായിരുന്നു തീരുമാനം ഉണ്ടായിരുന്നെങ്കിലും ഭാരിച്ച ചിലവിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈയിലെ നേവി ഡോക്യാര്‍ഡിലാണ് വിക്രാന്ത് ഉള്ളത്.  ഒരു മാസത്തിനകം കപ്പല്‍ ഡോക് യാഡില്‍നിന്ന് നീക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കപ്പല്‍ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഐ എന്‍ എസ് വിക്രാന്ത് കാലഹരണപ്പെട്ടുവെന്ന് കപ്പല്‍ പൊളിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മ്യൂസിയം എന്ന നിലയില്‍ കപ്പല്‍ സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് മഹാരാഷ്ട്രാ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. കപ്പല്‍ വില്‍ക്കുന്നതിന് എതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വിക്രാന്തിന്റെ വില്‍പ്പനയ്ക്ക് വഴി തെളിഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close