ഒഡേസ സത്യന്‍ അന്തരിച്ചു

ജനകീയ സിനിമയുടെ വക്താവ് ഒഡേസ സത്യന്‍(58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം വടകരയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം  വൈകീട്ട് വടകരയില്‍. ജോണ്‍ എബ്രഹാം സ്ഥാപിച്ച സമാന്തര സനിമാ കൂട്ടായ്മയായ ഒഡേസാ ട്രസ്റ്റിന്റെ കണ്‍വീനറായിരുന്നു. ജോണ്‍  എബ്രഹാമിന്റെ മരണശേഷം സമാന്തര സിനിമാ കൂട്ടായ്മയായ ഒഡേസയെ മുന്നോട്ട് നയിച്ചത് സത്യനായിരുന്നു. കവി എ. അയ്യപ്പനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഒഡേസ സത്യന്റെ സൃഷ്ടികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. എ അയ്യപ്പനെക്കുറിച്ചുള്ള ഇത്രയും യാതഭാഗം എന്ന ഡോക്യുമെന്ററി 2007ല്‍ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയിരുന്നു. നക്‌സല്‍ വര്‍ഗീസിനെ പോലിസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്ന സംഭവത്തില്‍  കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയെടുത്ത വേട്ടയാടപ്പെട്ട മനസ്സ്, ലൈംഗിക അരാജകത്വവും അതിക്രമവും പ്രണയവും പ്രമേയമാക്കുന്ന മോര്‍ച്ചറി ഓഫ് ലൗ എന്നീ ഡോക്യുമെന്ററികളും ഏറെ ശ്രദ്ധേയമായിരുന്നു.

ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി സ്ഥാപിക്കപ്പെട്ട സമാന്തര സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒഡേസ കാലിക പ്രസക്തമായ നിരവധി സിനിമകള്‍ നിര്‍മിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ അമ്മ അറിയാനാണ് ഒഡേസയുടെ ആദ്യ സംരംഭം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close