ഒന്നാം ടെസ്റ്റ്: ഇന്ത്യ 457

അവസാന വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറും മുഹമദ് ഷാമിയും ചേര്‍ന്ന് നേടിയ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മികച്ച ഒന്നാമിന്നിങ്‌സ് സ്‌കോറിലേക്ക് നയിച്ചു. രണ്ടാം ദിവസം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 457 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ 58 റണ്‍സ് നേടിയപ്പോള്‍ ഷാമി 51 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 111 റണ്‍സ് നേടി. വ്യാഴാഴ്ച കളിയവസാനിക്കും മുമ്പ് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ പുറത്താക്കി ഇന്ത്യ പിടി മുറുക്കുകയും ചെയ്തു.

രണ്ടാം ദിവസം നാല് വിക്കറ്റിന് 259 റണ്‍സെന്ന് നിലയില്‍ രണ്ടാം ദിവസം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് 45 റണ്‍സു കൂട്ടിച്ചേര്‍ത്ത ശേഷമാണ് വിക്കറ്റ് നഷ്ടമായത്. 146 റണ്‍സ് നേടിയ വിജയിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 361 പന്തില്‍ 25 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്‌സ്. ജഡേജ 25 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ ധോനി സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചിടത്തു വെച്ച് റണ്ണൗട്ടാവുകയായിരുന്നു. 152 പന്ത് കളിച്ച ധോനി 82 റണ്‍സെടുത്തു. 346-ല്‍ വെച്ച് ഇന്ത്യയുടെ ഒന്‍പതാം വിക്കറ്റ് വീണതോടെ നാനൂറ് റണ്‍സില്‍ താഴെ ഒതുക്കാമെന്ന് ഇംഗ്ലീഷുകാര്‍ ആശിച്ചതാണ്. പക്ഷെ ഭുവനേശ്വറും ഷാമിയും ഇംഗ്ലീഷുകാരെ നിരാശരാക്കുന്ന ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close