ഒബാമയുടെ ക്ഷണം മോദി സ്വീകരിച്ചു; സെപ്തംബറില്‍ ഉച്ചകോടി

modi us secratary

പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച കൈമാറി. മോദി ക്ഷണം സ്വീകരിച്ചു. വാഷിങ്ടണ്‍ സന്ദര്‍ശിക്കാനാണ് ഒബാമയുടെ ക്ഷണം. യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കാന്‍ മോദി െസപ്തംബറില്‍ ന്യൂയോര്‍ക്കിലെത്തുന്നുണ്ട്.

തിരഞ്ഞെടുപ്പു വിജയമുണ്ടായപ്പോള്‍ത്തന്നെ ഒബാമ മോദിയെ വിളിച്ച് അഭിനന്ദനമറിയിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മോദിക്ക്, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍ ഈ വിവാദം ഇനിയും തുടരേണ്ട കാര്യമില്ലെന്ന് ഇതുന്നയിച്ച മാധ്യമങ്ങളോട് ബേണ്‍സ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതുക്കാനുള്ള വിലപിടിച്ച അവസരമാണിതെന്ന് ബേണ്‍സ് അഭിപ്രായപ്പെട്ടു. ശക്തമായ ജനപിന്തുണയോടെ അധികാരത്തില്‍ വന്ന മോദിഭരണകൂടം ഇന്ത്യയുടെ വികസനം ഊര്‍ജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കാളിത്തത്തിന് കൂടുതല്‍ സുരക്ഷിതമായ ലോകം സൃഷ്ടിക്കാന്‍ കഴിയുമെന്നും ബേണ്‍സ് ചൂണ്ടിക്കാട്ടി.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, വിദേശകാര്യസെക്രട്ടറി സുജാതാ സിങ് എന്നിവരെ ബേണ്‍സ് സന്ദര്‍ശിച്ചു. ‘ബ്രിക്‌സ്’ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി 13-ന് ബ്രസീലിലേക്ക് പോകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close