ഒബാമ 50കോടി ഡോളര്‍ ആവശ്യപ്പെട്ടു

സിറിയയില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന വിമതരെ സഹായിക്കാന്‍ 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. സെനറ്റിനോട് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. വിമതരുടെ പരിശീലനത്തിനും ആയുധങ്ങള്‍ക്കും ജനങ്ങളെ സഹായിക്കാനുമാണ് ഈ തുക വിനിയോഗിക്കുക. സിറിയന്‍വിമതര്‍ക്ക് ഇതോടെ അമേരിക്കയുടെ കൂടുതല്‍ സഹായം ലഭ്യമാകുമെന്നുറപ്പായി. ഇറാഖ്, ജോര്‍ദാന്‍, ലബനണ്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ സമാധാന പ്രവര്‍ത്തനങ്ങളുെട ഭാഗമായി ആവശ്യപ്പെട്ട 150 കോടി ഡോളറിന്റെ ഭാഗമായാണ് സിറിയയിലെ വിമതരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടത്. ഇറാഖും സിറിയയും ഒരേ രീതിയിലുള്ള ഭീഷണിയാണ് നേരിടുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. വിമതരെ സഹായിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ സിറിയ അപലപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close