ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.

images (1)

ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് മൂന്നു മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. മാനവവിഭവശേഷി വിഭാഗം ട്വിറ്റർ അക്കൗണ്ടിലാണ് അധികൃതർ ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചത് . മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നായി ഒമാനില്‍ രേഖകളില്ലാതെ കഴിയുന്ന അരലക്ഷത്തോളം പേര്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗിക്കാനാവുമെന്ന് സൂചന. പൊതുമാപ്പ് പദ്ധതിയുടെ മുന്നോടിയായുള്ള വിവരശേഖരണത്തിലാണ് ഇത്രയും പേരുടെ കണക്കുകള്‍ അനൗദ്യോഗികമായി പുറത്തുവന്നത്.  ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എംബസികള്‍ പൊതുമാപ്പിനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സാമൂഹിക സംഘടനകള്‍ വഴിയും എംബസി വഴിയുമാണ് രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവുമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close