ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണം : ചെന്നിത്തല

1958318_302866979861473_61559060_n

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണമെന്ന് രമേശ്‌ ചെന്നിത്തല. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ ആറന്മുള നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ജയിച്ചത്‌ യു.ഡി.എഫ് ആയിരുന്നു ഈ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അച്യുതാനന്ദനോട് അടുപ്പമുള്ള ആരെയും സ്ഥാനാര്‍ഥികളാക്കാതെയുള്ള സി.പി.എം-ന്‍റെ നീക്കം പിണറായി വിജയന്‍റെ ഗൂഡതന്ത്രത്തിന്റെ ഭാഗമാണ്, 5സ്വതന്ത്ര സ്ഥാനര്തികളെ മത്സരിപ്പിക്കാനുള്ള നീക്കം. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം അച്യുതാനന്ദന് നഷ്ടമാകുമെന്നും കോണ്‍ഗ്രസ്സിനും, ഐക്യ മുന്നണിക്കും അനുകൂലമാണ് കേരളത്തിലെ രാഷ്ട്രീയ സ്ഥിതികള്‍ എന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ TM ഹമീദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. DCCപ്രസിഡന്‍റ് പി.മോഹന്‍രാജ്, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, അന്നപൂര്‍ണ്ണാദേവി, കെ.കെ റോയിസണ്‍, ചവറ വാസുപിള്ള, പഴകുളം മധു, വിക്ടര്‍ ടി തോമസ്‌, സനോജ് മേമന, സി.മോഹനന്‍ പിള്ള, അനീഷ്‌ വരിക്കണ്ണമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close