ഒഴിക്കില്‍പ്പെട്ട് 24 വിദ്യാര്‍ത്ഥികളെ കാണാതായി

mandia

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഒഴിക്കില്‍പ്പെട്ട് 24 വിദ്യാര്‍ത്ഥികളെ കാണാതായി. ഹൈദരാബാദിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട് കാണാതിയരിക്കുന്നത്. കാണാതായവരില്‍ ആറ് പെണ്‍കുട്ടികളാണ്. മാണ്ഡ്യയിലെ ബിയാസ് നദിയില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടത്തുള്ള ലാര്‍ഗി ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് അപകടകാരണം.
കോളേജില്‍ നിന്ന് ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബിയാസ് നദിയില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നദിയിലെ വെള്ളം കുത്തിയൊഴുകിവരികയും വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പടുകയും ചെയ്തത്. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദരും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും കാണാതായവരില്‍ ആരെയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ പ്രദേശവാസികള്‍ ദേശീയപാത ഉപരോധിക്കുകയാണ്. സംഭവം തീവ്രവേദനയുളവാക്കുന്നതാണെന്നും ഹിമാചല്‍പ്രദേശ് സര്‍ക്കാറിനോട് അടിയന്തര സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടുട്ടുണ്ടെന്നും അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close