ഒ. രാജഗോപാലിനെ ഗവര്‍ണറാക്കാന്‍ ബി.ജെ.പി ശുപാര്‍ശചെയ്തു

O-RAJAGOPAL

മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെ ഗവര്‍ണറാക്കണമെന്ന ബി.ജെ.പി. നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാറിന് ലഭിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ചില പ്രമുഖനേതാക്കള്‍ക്കൊപ്പമാണ് രാജഗോപാലിന്റെ പേരും ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ട്ടി കേന്ദ്രനേതൃത്വം ഔദ്യോഗികമായി നല്‍കിയ ശുപാര്‍ശയായതിനാല്‍ ഇവര്‍ ഗവര്‍ണര്‍ പദവിയിലെത്തുമെന്ന് ഉറപ്പായി. അതേസമയം രാജഗോപാലിനെ ഏത് സംസ്ഥാനത്ത് നിയോഗിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാവും അന്തിമതീരുമാനം.
ഗവര്‍ണര്‍നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൂര്‍ത്തിയാക്കേണ്ടത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെയാണ് നിലവില്‍ ബി.ജെ.പി അധ്യക്ഷന്‍. ഫലത്തില്‍ രാജ്‌നാഥ്‌സിങ് തന്നെയാണ് പാര്‍ട്ടിയുടെ ശുപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

പാര്‍ട്ടിക്ക് ഒരു എം.പി പോലുമില്ലാത്ത സംസ്ഥാനമായതിനാല്‍ കേരളത്തില്‍നിന്ന് ആരെയും കേന്ദ്ര മന്ത്രിസഭയില്‍ അടുത്ത കാലത്ത് ഉള്‍പ്പെടുത്താന്‍ യാതൊരു സാധ്യതയുമില്ല. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ വിവിധ കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയില്‍ കേരളത്തില്‍നിന്നുള്ള ചില നേതാക്കളെ വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close