ഓണ്‍ലൈന്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് പരിഷ്‌കരിച്ച വെബ്‌സൈറ്റ്

 

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി ഇന്ത്യന്‍ റെയില്‍വെ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. www.indianrail.gov.in എന്ന വെബ്‌സൈറ്റില്‍ മിനിറ്റില്‍ 7000 ടിക്കറ്റുകള്‍ ബുക് ചെയ്യാന്‍ കഴിയുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. നേരത്തെ ഐ.ആര്‍.സി.ടി.സിയുടെ സൈറ്റില്‍ 2000 ടിക്കറ്റുകള്‍ മാത്രമാണ് മിനിറ്റില്‍ ബുക് ചെയ്യാന്‍ സാധിച്ചിരുന്നത്. 100 കോടി രൂപയാണ് പരിഷ്‌കരിച്ച വെബ്‌സൈറ്റിന് ചെലവ്. പഴയ വെബ്‌സൈറ്റ് തത്കാല്‍ ബുക്കിംഗ് ഉള്‍പ്പെടെ തിരക്കേറിയ സമയങ്ങളില്‍ ലഭ്യമാവുന്നില്ല എന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ വെബ്‌സൈറ്റിന് രൂപം നല്‍കിയത്.

ഐ.ആര്‍.സി.ടി.സിയുടെ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ പുതിയ സൈറ്റിലേക്ക് റീഡയരക്റ്റ് ചെയ്യപ്പെടുന്നുണ്ട് ഇപ്പോള്‍. 2.5 കോടി യൂസര്‍മാരാണ് ഐ.ആര്‍.സി.ടി.സി സൈറ്റിനുള്ളത്. ഇവരെ മുഴുവന്‍ പുതിയ സൈറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റിസര്‍വേഷനായി ഉപയോക്താക്കള്‍ പൂരിപ്പിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ സേവ് ചെയ്യപ്പെടും. ഇടയ്ക്ക് കണക്ഷന്‍ നഷ്ടപ്പെട്ടാലും പിന്നീട് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നേരത്തെ നല്‍കിയ വിവിരങ്ങള്‍ വീണ്ടും പൂരിപ്പിക്കേണ്ടി വരില്ല എന്നത് പുതിയ സൈറ്റിന്റെ പ്രത്യേകതയാണ്. അതേസമയം പരിഷ്‌കരിച്ച് വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ പേമെന്റിനായി എസ്.ബി.ടി ഉള്‍പ്പെടെ നിരവധി ബാങ്കുകളുടെ ലിങ്ക് ലഭ്യമാവുന്നില്ല. നേരത്തെ അമ്പതോളം ബാങ്കുകളുടെ ലിങ്ക് ഉണ്ടായിരുന്നത് ഇപ്പോള്‍ 21 ആയി കുറഞ്ഞു. എന്നാല്‍ സൈറ്റിന്റെ അപ്‌ഗ്രേഡിംഗ് പൂര്‍ത്തിയായാലുടന്‍ എല്ലാ ബാങ്കുകളുടെയും ലിങ്കുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Close
Close