ഓപ്പറേഷന്‍ കുബേര: കൊല്ലം റൂറലില്‍ 14 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലാ പോലീസിന്റെ പരിശോധന തുടരുന്നു. നാലുദിവസമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെ 20കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14പേരെ അറസ്റ്റ് ചെയ്യുകയും ഏഴുലക്ഷത്തോളം രൂപ പിടികൂടുകയും ചെയ്തു.

കഴിഞ്ഞദിവസം കൊട്ടാരക്കര പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ അനധികൃതമായി സ്വര്‍ണപ്പണയ ഇടപാട് നടത്തിയിരുന്ന പൊലിക്കോട് വേലുതോട്ടത്തില്‍ വീട്ടില്‍ സോമനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് പതിനഞ്ച് പവനോളം സ്വര്‍ണം, മറ്റ് രേഖകള്‍ എന്നിവ കണ്ടെടുത്തു. എസ്.ഐ. എന്‍.സുനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തെന്മല പോലീസ് മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ആര്യങ്കാവ് പുതുപറമ്പില്‍വീട്ടില്‍ തോമസി(45)നെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് മുദ്രപ്പത്രങ്ങള്‍ പിടിച്ചെടുത്തു.

ഏരൂര്‍ പോലീസ് നടത്തിയ പരേേിശാധനയില്‍ ഏരൂര്‍ വിജയവിലാസത്തില്‍ സജീവി(43)നെ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് നിരവധി ആധാരങ്ങള്‍ കണ്ടെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അനധികൃത പണമിടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ലഭിക്കുന്നതായി റൂറല്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അനധികൃത പണമിടപാടുകളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍

ജില്ലാ പോലീസ് മേധാവി ഫോണ്‍: 9497996908. ഇമെയില്‍ spklmrl.pol@kerala.gov.in
ഡിവൈ.എസ്.പി. സ്‌പെഷല്‍ ബ്രാഞ്ച് ഫോണ്‍: 9497975183. ഇമെയില്‍: dyspsbklmrl.pol@kerala.gov.in

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close