ഓറഞ്ച് വിപ്ലവം

hol mex

ഫോര്‍ട്ടലീസയുടെ തീരത്ത് ആര്‍ത്തലച്ച മെക്സിക്കന്‍ തിരമാലകളില്‍ ഒടുവില്‍ നിരാശയുടെ ഒപ്പുരസം. കളി തീരാന്‍ 2 മിനുട്ട് വരെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റത്തിലായിരുന്നു മെക്സിക്കോ. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ വിടാതെ പിന്തുടരുന്ന ശാപം ഇത്തവണയും വിട്ടുമാറിയില്ല. നിര്‍ണായക നിമിഷത്തില്‍ ഒരിക്കല്‍ കൂടി വെസ്ലി സ്നൈഡര്‍ പടനയിച്ചപ്പോള്‍ ഓറഞ്ച് മരങ്ങള്‍ ഒരിക്കല്‍ കൂടി പൂവിട്ടു.

ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഹോളണ്ടുകാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 5 ന് സാല്‌വദോറില്‍ കോസ്റ്റാറിക്കയുമായാണ് ഹോളണ്ടിന്റെ അടുത്ത പോരാട്ടം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സാന്റോസിന്റെ ഗോളില്‍ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം സ്വപ്നം കണ്ടിരിക്കുകയായിരുന്നു മെക്സിക്കോ. എന്നാല്‍ അവസാന മിനുട്ടുകളില്‍ കടന്നാക്രമണം നടത്തിയ ഹോളണ്ടിനുമുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.  88-ാം മിനിറ്റില്‍ വെസ്ലി സ്‌നൈഡറിലൂടെ സമനില. പെനാല്‍റ്റി ബോക്സില്‍ നിന്നും സ്നൈഡര്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് മെക്സിക്കോയുടെ ചങ്ക് തകര്‍ത്ത് വലയിലേക്ക് തുളച്ച് കയറി. അതുവരെ ഗോള്‍വലയ്ക്ക് മുന്നില്‍ ചിലന്തി വല നെയ്ത് കാത്തിരുന്ന ഗില്ലര്‍മോ ഒച്ചോവ വെറും കാഴ്ചയ്ക്കാരന്‍ മാത്രമായി. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മെക്സിക്കോയുടെ വിധിയെഴുതിയ രണ്ടാം ഗോള്‍. ആര്യന്‍ റോബനെ പെനാല്‍റ്റി ബോക്സില്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്കേസിന് പിഴച്ചു. മെക്സിക്കന്‍ താരങ്ങളുടെ വാദങ്ങള്‍ക്ക് ചെവി കേള്‍ക്കാതെ റഫറിയുടെ ചൂണ്ടുവിരല്‍ പെനാല്‍റ്റി സ്പോട്ടിലേക്ക്. എന്നാല്‍ പെനാല്‍റ്റി നല്‍കാന്‍ മാത്രം വലിയ ഫൗള്‍ ആയിരുന്നില്ല അതെന്ന് ടി.വി റീപ്ലേകളില്‍ വ്യക്തമായിരുന്നു.കിക്കെടുത്ത ഹണ്ട്‌ലാറിനെ തടയാന്‍ ഒച്ചോവയ്ക്ക് കഴിഞ്ഞില്ല. പ്രീ ക്വാര്‍ട്ടര്‍ തോല്‍വിയെന്ന ശാപം ഒരിക്കല്‍ കൂടി മെക്സിക്കോയുടെ വിധി കുറിച്ചു.

മെക്സിക്കോയുടെ ആക്രമണത്തേക്കാള്‍ ഹോളണ്ടിനെ വിഷമിപ്പിച്ചത് കനത്ത ചൂടാണ്. ഫോര്‍ട്ടലീസയിലെ 38 ഡിഗ്രി ചൂടില്‍ ഓറഞ്ചുകാര്‍ വാടി. വാന്‍പേഴ്സിയ്ക്കും റോബനും പഴയ ശക്തി നഷ്ടപ്പെട്ടു. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ആദ്യ പകുതിയില്‍ ഇരുവര്‍ക്കുമായില്ല. വാന്‍പേഴ്സിയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. ചൂട് കനത്തതോടെ ഫുട്ബോളില്‍ ആദ്യമായി കൂള്‍ ബ്രേയ്ക്ക് അനുവദിക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. 30ാം മിനുട്ടിലാണ് കൂള്‍ ബ്രേക്ക് അനുവദിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൂലൈ 5 ന് കോസ്റ്റാറിക്കയുമായാണ് ഹോളണ്ടിന്റെ മത്സരം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close