ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൈനക്ക് കിരീടം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം സൈന നേവാളിന്. സ്പാനിഷ് താരം കരോളിന മെറിനെയാണ് സൈന ഫൈനലില്‍ കീഴടക്കിയത്. 21-18, 21-11 സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം.

സെമിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡും ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ ചൈനീസ് താരം ഷിയാന്‍ വാങ്ങിനെ അട്ടിമറിച്ചാണ് ആറാം സീഡായ സൈന ഫൈനലിലെത്തിയത്. സ്‌കോര്‍: 21-19, 16-21, 21-15. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ ജയം.

ഏഴര ലക്ഷം ഡോളറാണ് ടൂര്‍ണമെന്റ് പ്രൈസ് മണി. മുമ്പ് രണ്ടുതവണ മത്സരിച്ചപ്പോഴും സൈന വാങ്ങിനോട് പരാജയപ്പെട്ടിരുന്നു. ഫൈനല്‍ ജയത്തോടെ ഈ വര്‍ഷത്തെ രണ്ടാം ടൂര്‍ണമെന്റ് ജയമാണ് സൈന സ്വന്തമാക്കിയത്.

നേരത്തേ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രീയില്‍ സൈന ചാമ്പ്യനായിരുന്നു. നിലവില്‍ ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ് സൈന. ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം പി.വി. സിന്ധു ഈ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ തോറ്റിരുന്നു. കഴിഞ്ഞദിവസം ജപ്പാന്റെ എറിക്കോ ഹിരോഷയെ തോല്പിച്ചാണ് സൈന സെമിയിലെത്തിയത്. സ്‌കോര്‍: 21-18, 21-9.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close