ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സൈന സെമിയില്‍, സിന്ധു പുറത്ത്‌

ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവുമായ സൈന നെഹ് വാള്‍ സെമിയില്‍ . അതേസമയം, പി.വി സിന്ധു തോറ്റു പുറത്തായി.

ആറാംസീഡായ സൈന 47 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തില്‍ ജപ്പാന്റെ എറിക്കോ ഹിരോഷയെ ആണ് തോല്‍പിച്ചത്. സ്‌കോര്‍ : 21-18, 21-9. സെമിയില്‍ സൈന നേരിടുന്നത് രണ്ടാം സീഡ് ചൈനീസ് താരം ഷിക്‌സിയാന്‍ വാങിനെയാണ്. പത്താം സീഡ് സിന്ധുവിനെ തോല്‍പിച്ചത് സ്‌പെയിനിന്റെ കരോലിന മാരിനാണ്. സ്‌കോര്‍ : 17-21, 17-21.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close