കങ്കാരു സഞ്ചി നിറക്കാന്‍ ഹോളണ്ട്

roban vanpersy

ലോകചാമ്പ്യന്‍മാരായ സ്പെയ്നിനെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് ഹോളണ്ട്. സ്പാനിഷ് വലയില്‍ എണ്ണം പറഞ്ഞ 5 ഗോളുകളാണ് ഡച്ചുകാര്‍ നിക്ഷേപിച്ചത്. ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കിയതോടെ ഓറഞ്ച് പട തിക‍ഞ്ഞ ആത്മ വിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ അവലംബിച്ച 5-3-2 എന്ന പ്രതിരോധ ശൈലിക്ക് പകരം 4-3-3 ശൈലിയിലാകും ഓസ്ട്രേലിയക്കെതിരെ വാന്‍ഗാല്‍ ടീമിനെ ഇറക്കുക.

എന്നാല്‍ ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റെങ്കില്‍ ഹോളണ്ടിനെതിരെയുള്ള മികച്ച റെക്കോര്‍ഡ് ഓസ്ട്രേലിയക്ക് കരുത്ത് പകരും. നേരത്തെ മൂന്ന് തവണ കണ്ടുമുട്ടിയപ്പോഴും ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ ഹോളണ്ടിനായിട്ടില്ല. രണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നില്‍ ഓസ്ട്രേലിയക്കായിരുന്നു ജയം. ചിലിക്കെതിരെ തങ്ങളുടെ ഏക ഗോള്‍ നേടിയ ടിം കാഹിലിന്‍ തന്നെയാണ് കംഗാരുക്കളുടെ പ്രതീക്ഷ. മികച്ച ഫോമിലുള്ള ആര്യന്‍ റോബന്‍ വാന്‍പേഴ്സി കൂട്ട് കെട്ടിന് തടയിടാന്‍ ഇത് മാത്രം മതിയാവില്ല. ഓറഞ്ച് ജെഴ്സിയില്‍ കഴിഞ്ഞ 9 മത്സരങ്ങളില്‍ 10 തവണയാണ് വാന്‍പേഴ്സി വല ചലിപ്പിച്ചത്. റോബനും ഒട്ടും പിന്നിലല്ല. കഴിഞ്ഞ 7 മത്സരങ്ങളില്‍ 7 ഗോള്‍ റോബനും സ്വന്തമാക്കിയിട്ടുണ്ട്. സ്പെയ്നിനെതിരായ അതേ ആവേശം തുടര്‍ന്നാല്‍ കങ്കാരു സഞ്ചിയില്‍ എത്ര ഗോള്‍ വീഴുമെന്ന് കാത്തിരുന്ന് കാണണം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close