കടല്‍കൊലക്കേസ്: നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

കടല്‍കൊലക്കേസിലെ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച. മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. അതേസമയം പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനാണ് ഇരു രാജ്യങ്ങളുടേയും താല്‍പര്യമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, എല്ലാ വിഷയങ്ങളും പരിഗണിച്ചായിരിക്കും കോടതി തീരുമാനമെടുക്കുകയെന്നും നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close