കടല്‍ക്കൊലക്കേസ് ഇടപെടാനാകില്ല:സുഷമാ സ്വരാജ്

susama swraj

കടല്‍ക്കൊലക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡറികാ മോഘറിനിയെ അറിയിച്ചു. മന്ത്രിയായതിന് തന്നെ അഭിനന്ദിക്കാന്‍ ഇറ്റാലിയന്‍ മന്ത്രി ഫോണില്‍ വിളിച്ചപ്പോഴാണ് സുഷമാസ്വരാജ് ഇക്കാര്യം പറഞ്ഞത്.

കേസില്‍ വിചാരണ കാത്ത് കഴിയുന്ന ഇറ്റാലിയന്‍ നാവികരായ മാസ്സിമിലിയാനോ ലാത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ കാര്യം സംഭാഷണത്തിനിടെ മോഘറിനി ഉന്നയിക്കുകയായിരുന്നു. 20 മിനിറ്റ് നീണ്ട ഫോണ്‍സംഭാഷണത്തില്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടതും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍ കടന്നുവന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close