കടിയന്‍ സുവാരസിന്റെ മാപ്പ്

suaraz

ഒടുവില്‍ സുവാരസിന് തെറ്റുമനസ്സിലായി. കടി വിവാദത്തിനും വിലക്കിനുമൊടുവില്‍ സുവാരസ് ചെലീനിയോട് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുവാരസിന്റെ ക്ഷമാപണം. ചെലിനിയോടും ഫുട്ബോള്‍ കുടുംബത്തോടും മാപ്പ് ചോദിക്കുന്നു. കളിക്കളത്തില്‍ അങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇനിയൊരിക്കലും ഇതു പോലൊരു സംഭവം ആവര്‍ത്തിക്കില്ലെന്നും സുവാരസ് ആരാധകര്‍ക്ക് ഉറപ്പു നല്‍കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയ്ക്കെതിരായ അവസാന മത്സരത്തിലാണ് സുവാരസ് ചെലിനിയുടെ തോളില്‍ കടിച്ചത്. ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും അന്വേഷണത്തിനൊടുവില്‍ സുവാരസിന് നാല് മാസത്തെ വിലക്ക് നേരിട്ടു. സുവാരസ് മാപ്പ് പറഞ്ഞ ഉടനെ ചെലിനിയും ട്വിറ്ററിലൂടെ മറുപടി നല്‍കി. ആ സംഭവം മറന്നു കഴിഞ്ഞെന്നും താങ്കള്‍ക്കേര്‍പ്പെടുത്തിയ വിലക്കില്‍ ഫിഫ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ചെലിനി ട്വീറ്റ് ചെയ്തു. സുവാരസിന് വിലക്കേര്‍പ്പടുത്തിയപ്പോള്‍ തന്നെ ചെലിനി ഇത്രവലിയ ശിക്ഷവേണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

മുമ്പും മത്സരത്തിനിടെ എതിര്‍ താരങ്ങളെ കടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സുവാരസിന് ഇത്രവലിയ ശിക്ഷ നേരിട്ടതും പിന്നാലെ മാപ്പ് പറഞ്ഞതും. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചപ്പോള്‍ കിട്ടിയ ശാന്തതയാണ് തന്നെ മാപ്പ് പറയാന്‍ പ്രേരിപ്പിച്ചതെന്ന് സുവാരസ് പറയുന്നു.

ഇതിനിടയില്‍ സുവാരസിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമം തുടങ്ങി. സ്പോണ്‍സര്‍മാര്‍ ഓരോരുത്തരായി സുവാരസിനെ കയ്യൊഴിയുമ്പോള്‍ ,ബാഴ്സലോണയുടെ നിര്‍ദേശ പ്രകാരമാണ് സുവാരസിന്റെ മാപ്പപേക്ഷയെന്നാണ് അഭ്യൂഹം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close