കണ്ണുകളുടെ സംരക്ഷണം എങ്ങനെ ?

മറ്റ് ഏതൊരു ശരീരഭാഗത്തെക്കാളും കണ്ണുകളുടെ ആരോഗ്യം പ്രധാനമാണ്. പ്രായംകൂടുംതോറും ചര്‍മ്മത്തിനുണ്ടാകുന്ന ചുളിവുകള്‍, കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകള്‍ എന്നിവയെല്ലാം ശരിയായ പരിചരണം കൊണ്ട് നമുക്ക് മറികടക്കാവുന്നതേയുള്ളൂ

ആവശ്യത്തിന്മാത്രം ഉറങ്ങുക
ആവശ്യത്തിന് മാത്രം ഉറങ്ങാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ ഉറങ്ങുന്നത് കണ്ണ് ഉറക്കം തൂങ്ങിയത് പോലെ ഇരിക്കാനിടയാക്കും. ക്ഷീണമുള്ളതായി തോന്നുകയും ചെയ്യും. ഉറക്കത്തിന് സ്ഥിരമായ സമയക്രമം ക്രമീകരിക്കുക. ആവശ്യത്തിനുള്ള ഉറക്കം കണ്ണിന്റെ ഞരമ്പിലേയ്ക്ക് രക്തപ്രവാഹം വര്‍ദ്ധിക്കാനിടയാക്കും. ഇതുമൂലം കണ്ണിനും മുഖത്തിനും തിളക്കം ലഭിക്കും.

ദിവസവും ഫെയിഷ്യല്‍ ക്രീം ഉപയോഗിക്കുക
കണ്ണിന് താഴെയും മുകളിലും പലരും ക്രീം ഉപയോഗിക്കാറില്ല. കണ്ണിന് താഴെ ലോലമായ ചര്‍മ്മമാണ് അവിടെ ക്രീം പുരട്ടുന്നത് മുഖത്തിന്റെ മുഴവനും ഉള്ള തിളക്കത്തിന് സഹായിക്കുന്നു. മുഖത്ത് മാത്രം ക്രീം പുരട്ടുന്നത് മുഖത്ത് മാത്രം തിളക്കം ലഭിക്കാനും കണ്ണ് മങ്ങാനും കാരണമാകും

തലയണ ഉപയോഗിക്കമ്പോള്‍
കണ്ണിന്റെ തിളക്ക കുറവിനുള്ള പ്രധാനകാരണം കണ്ണിലേക്കുള്ള രക്തഓട്ടത്തിന്റെ കുറവാണ്. നാം ഉപയോഗിക്കുന്ന തലയണ ഇതില്‍ ഒരു പ്രധാന പങ്ക്വഹിക്കുന്നു. ഉപയോഗിക്കുന്ന തലയണ കനം അധികം കൂടാനോ കുറയാനോ പാടില്ല . ഒരുവശം ചരിഞ്ഞ് കിടക്കാന്‍ ശ്രദ്ധിക്കണം. ഇത് കണ്ണിന്റെ ഞരമ്പിലേക്ക് രക്തഓട്ടം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു

കണ്ണുകള്‍ ദിവസവും മസാജ് ചെയ്യുക
കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക, സ്ട്രസ്സ് എന്നിവമൂലം കണ്ണിന് ക്ഷീണം അനുഭവപെടുന്നു. ഇതു മൂലം തിളക്കകുറവ് തോന്നുന്നു. ഇതിന് പരിഹാരമാണ് മസാജിംഗ്. കണ്ണ് അടച്ചതിന് ശേഷംകയ്യില്‍ ക്രീം പുരട്ടി മസാജ് ചെയ്യുക. ഇത് വഴി കണ്ണിന് വ്യായാമം ലഭിക്കുന്നു.തിളക്കവും ലഭിക്കുന്നു.

കണ്ണിന് തണുപ്പ് നല്‍കുക
കണ്ണിന് തണുപ്പ് നല്‍കാന്‍ വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് കണ്‍പോളയുടെ മുകളില്‍ വയ്ക്കുക. ഇത് കൂടാതെ ഐസ് ക്യൂബും കണിനു മുകളില്‍ വയ്ക്കാവുന്നതാണ്. ഇത് കണ്ണിലൂടെയുള്ള രക്തഓട്ടം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

Show More

Related Articles

Close
Close