കനത്ത മഴയില്‍ തൃശൂര്‍ പൂരത്തിന് തുടക്കമായി

thrissur pooram2

കനത്ത മഴക്കിടെ തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവമ്മയുടെ എഴുൂന്നള്ളത്ത് നടന്നു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നതോടെ ആണ് പൂരത്തിന് നാന്ദി കുറിച്ചത്. മഴകാരണം ചടങ്ങുകളെല്ലാം ലളിതമായാണ് നടത്തിയത്. രാവിലെ തുടങ്ങിയ കനത്ത മഴ പൂര ചടങ്ങുകളുടെ മാറ്റ് കുറച്ചു. പതിവ് ആഘോഷങ്ങളും മേളവും ഒഴിവാക്കി ഒരു ആനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. തെച്ചിക്കോട്ട് രാമചന്ദ്രനാണ് നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റിയത്. പത്തരയോടെ പടിഞ്ഞാറെ ഗോപുര നടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച നെയ്തലക്കാവിലമ്മ ആചാര പെരുമയോടെ തെക്കേ ഗോപുര നട തുറന്നു. പടിഞ്ഞാറെ നടയിലെ ശ്രീമൂലസ്ഥാനത്തെത്തി ശംഖുനാദം മുഴക്കിയതോടെ പൂരവിളംബരം പൂര്‍ത്തിയായി. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്റെ ആധാരം. വര്‍ഷത്തില്‍ രണ്ടു തവണ പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് തെക്കോ ഗോപുരനട തുറക്കുന്നത്.

ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്പം. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കോ ഗോപുരനട വഴി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് പൂര ദിവസചടങ്ങുകള്‍ തുടങ്ങുന്നത്. എന്നാല്‍ കനത്ത മഴ പൂരപ്രേമികളില്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ ദിവസം നടത്താനിരുന്ന സാമ്പിള്‍ വെടിക്കെട്ട് മഴമൂലം മാറ്റി വെച്ചിരുന്നു. നാളെ നടക്കാനിരിക്കുന്ന കുടമാറ്റവും വെടിക്കെട്ടുമടക്കമുള്ള ചടങ്ങുകള്‍ക്ക് മഴ തടസ്സമാകുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close