കപ്പലപകടം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

south korean pm

മുങ്ങിയ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവെച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടക്കാത്തതിനെതിരെ യാത്രക്കാരുടെ ബന്ധുക്കള്‍ പ്രക്ഷോഭംനടത്തിയിരുന്നു. യാത്രക്കാരുടെ ബന്ധുക്കള്‍ പലരും ജിന്‍ഡോ ദ്വീപില്‍ തമ്പടിച്ചിരിക്കുകയാണ്. വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടതറിഞ്ഞ പ്രധാനമന്ത്രി നേരിട്ടെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചിരുന്നു.

ദുരന്തത്തില്‍ മരിച്ച 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നൂറിലേറെപ്പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 200 കപ്പലുകളും 34 വിമാനങ്ങളും 600 മുങ്ങല്‍ വിഗദ്ധരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കുപോവുകയായിരുന്ന യാത്രക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 476 യാത്രക്കാരില്‍ 352 പേര്‍ വിദ്യാര്‍ഥികളായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close