കപ്പിലേക്ക് നോട്ടമിട്ട് മെസിയും റോബനും

messi roban

കിരീടത്തിനും ചുണ്ടിനുമിടയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രം. മൂന്നാം ലോകകരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയും 3 തവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വപ്നം മാത്രമായ ഹോളണ്ടും. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ 2 ജയവുമായി ഹോളണ്ടാണ് മുന്നില്‍. അര്‍ജന്റീനക്ക് ഒരു ജയം മാത്രം. സാവോപോളെയിലെ അറീനാ കൊറിന്ത്യന്‍സില്‍ രാത്രി 1.30നാണ് മത്സരം. ലിയൊണല്‍ മെസിയാണ് അര്‍ജന്റീനയുടെ കരുത്ത്. ഇതിനകം നാല് ഗോള്‍ നേടിയ മെസി ഇതിഹാസ താരം മറഡോണയുടെ വഴിയിലാണ്.86 ല്‍ മറഡോണയ്ക്ക് സാധിച്ചത് പോലെ മെസിയും ലോകക‌ിരീടം സമ്മാനിക്കുമെന്നാണ് അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ എയ്ഞ്ചല്‍ ഡി മരിയയെ നഷ്ടമായെങ്കിലും പരുക്ക് മാറി സെര്‍ജിയോ അഗ്യൂറോ തിരിച്ചെത്തുന്നത് അര്‍ജന്റീനന കോച്ച് സബേലയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ഹിഗ്വെയ്ന്‍ കൂടി ഫോം കണ്ടെത്തിയതോടെ മുന്നേറ്റ നിരയില്‍ കാര്യമായ പ്രശ്നങ്ങളില്ല. സസ്പെന്‍ഷ്ന്‍ തീര്‍ന്ന് റോയോ തിരിച്ചെത്തുന്നത് പ്രതിരോധത്തിലും കരുത്ത് കൂട്ടും

അതെസമയം ആര്യന്‍ റോബനെ മുന്‍ നിര്‍ത്തിയാണ് മെസിയ്ക്ക് ഓറഞ്ച് പടയുടെ മറുപടി. ലോകകപ്പില്‍ 29 തവണ ഡ്രിബ്ള്‍ ചെയ്ത മെസിക്ക് പിന്നില്‍ 25 ഡ്രിബ്ളുമായി റോബനുണ്ട്. മൂന്ന് ഗോളുകളും റോബന്‍ നേടിക്കഴിഞ്ഞു. റോബിന്‍ വാന്‍പേഴ്സിയും സ്നൈഡറും കൂടി ചേരുമ്പോള്‍ ഹോളണ്ടിന്റെ ആക്രമണത്തിന് തീവ്രത കൂടും. എന്നാല്‍ അസുഖം കാരണം വാന്‍പേഴ്സി കളിയ്ക്കില്ലെന്ന് സൂചനകളുണ്ട്. കോച്ച് വാന്‍ഗാല്‍ തന്നെയാണ് വാന്‍പേഴ്സിയുടെ അസുഖ വിവരം പുറത്ത് വിട്ടത്.

ബ്രസീല്‍ തോറ്റതോടെ ലാറ്റിനമേരിക്കയുടെ അവസാന പ്രതീക്ഷയാണ് അര്‍ജന്റീന. മെസിയ്ക്കും സംഘത്തിനും കാലിടറിയാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും യൂറോപ്യന്‍ ഫൈനലിന് കളമൊരുക്കും. അങ്ങനെ വന്നാല്‍ ഫൈനലിലും വലിയ പോരാട്ടത്തിനാകും ലൂസേഴ്സ് ഫൈനല്‍ സാക്ഷ്യം വഹിക്കുക. ബ്രസീല്‍ നേരിട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാകും സബേല ടീമിനെ ഒരുക്കുക. എന്നാല്‍ വിംഗുകളിലൂടെയുള്ള റോബന്റെയും വാന്‍ പേഴ്സിയുടെയും ആക്രമണവും ഓരോ നിമിഷവും തന്ത്രം മെനയുന്ന വാന്‍ഗാലും ചേരുമ്പോള്‍ അര്‍ജന്റീന എന്ത് പ്രതിരോധമാകും മെനയുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നേരെമറിച്ച് മെസ്സി ഇക്കുറി എന്ത് മാജിക് കാട്ടുമെന്ന ആകാംക്ഷയിലാണ് അര്‍ജന്റീനയുടെ ആരാധകര്‍.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close