കമ്യൂണിസ്റ്റ് നേതാവിന്റെ 86000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

 

 

 

 

chineese communist

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് അനധികൃതമായി സമ്പാദിച്ച 1450 കോടി ഡോളര്‍ ( 86,000 കോടി രൂപ) വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. പാര്‍ട്ടിയുടെ മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും പൊതുസുരക്ഷാ മേധാവിയുമായിരുന്ന സുവോ യോങ്കാങ്ങിന്റെ കുടുംബാംഗങ്ങളില്‍നിന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. കമ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായാണ് ഇത് കണക്കാക്കുന്നത്. 35,000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, 16,300 കോടി രൂപ വിലമതിക്കുന്ന 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 60 വാഹനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ, 1000 കോടി രൂപയുടെ ചിത്രങ്ങളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ബോണ്ടുകളും നിക്ഷേപങ്ങളും പുരാവസ്തുക്കളും കണ്ടുകെട്ടി. ഇതില്‍ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു.

സുവോവിന്റെ 300 ബന്ധുക്കളെയും അടുത്ത അനുയായികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അഴിമതി പുറത്തുവന്നത്. പാര്‍ട്ടി നിയോഗിച്ച അഴിമതി വിരുദ്ധവിഭാഗം നാലുമാസത്തോളം ഇവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തിരുന്നു. ബെയ്ജിങ്, ഷാങ്ഹായ് തുടങ്ങിയ അഞ്ച് പ്രവിശ്യകളിലെ അനേകം വീടുകളില്‍ നടത്തിയ പരിശോധനയിലാണ് അഴിമതിസ്വത്തുക്കള്‍ കണ്ടെത്തിയത്.
ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് സുവോക്കെതിരെ അന്വേഷണം നടത്താന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് നിര്‍ദേശിച്ചത്. കൂടാതെ സുവോയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ സുവോ കൂട്ടാക്കിയില്ല. സുവോയെ വീട്ടുതടങ്കലിലാക്കിയശേഷമാണ് പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ സംഘം അന്വേഷണം തുടങ്ങിയത്. സുവോയും ഭാര്യയും മകനും ഉള്‍പ്പടെ പത്തുപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഒരു സഹമന്ത്രിയടക്കം അഴിമതിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എഴുപത്തൊന്നുകാരനായ സുവോയുടെ അഴിമതിയെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2007 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന സുവോ 2012-ലാണ് പദവിയൊഴിഞ്ഞത്. അഴിമതിക്കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ബോ ഷിലായിയെ നേരത്തേ കമ്യൂണിസ്റ്റ് ഭരണകൂടം തടവിന് ശിക്ഷിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close