കരസേനാമേധാവിയുടെ നിയമനം തിര.കമ്മീഷന്‍ തടഞ്ഞു

election commission

പുതിയ കരസേനാമേധാവിയുടെ നിയമനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ നിയമനം നടത്തുന്നതിന് പ്രതിരോധമന്ത്രാലയം അനുമതി തേടിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

നിലവിലുള്ള കരസേനാമേധാവി ജന. ബിക്രം സിങ് ജൂലായ് 31ന് വിരമിക്കും. സാധാരണ, നിലവിലുള്ള മേധാവി വിരമിക്കുന്നതിന് രണ്ടുമാസംമുമ്പുതന്നെ പുതിയ മേധാവിയെ നിയമിക്കാറുണ്ട്. ജന. വി.കെ. സിങ് വിരമിക്കുന്നതിന് മൂന്നുമാസം മുമ്പേ ബിക്രം സിങ്ങിനെ നിയമിച്ചിരുന്നു.

ബിക്രംസിങ്ങിന് പിന്‍ഗാമിയായി നിര്‍ദേശിക്കപ്പെട്ടത് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ആണ്.

നിയമനങ്ങള്‍, സ്ഥാനക്കയറ്റം, ടെന്‍ഡറുകള്‍, സംഭരണങ്ങള്‍ തുടങ്ങിയവ നടത്തുന്നത് തിരഞ്ഞെടുപ്പുസംബന്ധിച്ച മാതൃകാപെരുമാറ്റച്ചട്ടത്തിന് തടസ്സമല്ലെന്ന് മാര്‍ച്ച് 27 ലെ ഉത്തരവില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും കമ്മീഷന്റെ അനുവാദം ഇക്കാര്യത്തില്‍ വാങ്ങാന്‍ തീരുമാനിച്ചതാനാലാണ് പ്രതിരോധമന്ത്രാലയം അനുമതിതേടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close