കരാര്‍ ജീവനക്കാരുടെ മരണം: കെ.എസ്.ഇ.ബിക്ക് വീഴ്ച പറ്റി: അന്വേഷണസംഘം

തൃശൂരില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കരാര്‍ ജീവനക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം. വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് അഡീഷനല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും .

പുതിയ വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി പോസ്റ്റ് ഉയര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്.ഉയര്‍ത്തിയ പോസ്റ്റ് തൊട്ടുമുകളിലൂടെ കടന്ന് പോകുന്ന മാടക്കത്തറ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള ലൈനില്‍ തൊട്ടതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയത്.വൈദ്യുതിലൈനില്‍ ജോലികള്‍ നടക്കുമ്പോള്‍ സമീപത്തെ വൈദ്യുതിബന്ധം വിഛേദിക്കണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്ന് വ്യക്തം.മണിക്കൂറുകളായി നടന്നുവന്ന ജോലിക്കായി വൈദ്യുതിബന്ധം വിഛേദിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ദൃക്‌സാക്ഷികള്‍ കുറ്റപ്പെടുത്തുന്നു.

അപകടം നിറഞ്ഞ ജോലിക്ക് നേതൃത്വം നല്‍കാന്‍ സാങ്കേതിക പരിചയമുള്ളവരെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശവും കെ.എസ്.ഇ.ബി പാലിച്ചില്ല.ഏഴ് കരാര്‍ ജീവനക്കാര്‍ മാത്രമായിരുന്നു ജോലിയില്‍ പങ്കെടുത്തത്.സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നേരത്തെ ഇത്തരം അപകടമുണ്ടായപ്പോളും പരിചയക്കുറവ് കാരണമായതായി കണ്ടെത്തിയിരുന്നു..പോസ്റ്റ് ഉയര്‍ത്തിയപ്പോള്‍ വൈദ്യുതിലൈനില്‍ തൊടാനിടയായതും ഇത്തരം പരിചയക്കുറവാണെന്നും ആക്ഷേപമുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close