കറാച്ചിയില്‍ ആക്രമണം, 20 മരണം

karachi

പാകിസ്താനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് വിമാന സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദേശികളാണ് ആക്രമണം നടത്തിയിട്ടുള്ളത്
പത്തോളം വരുന്ന ആയുധ ധാരികള്‍ പഴയ ടെര്‍മിനലിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അകത്തുകടന്നതിനുശേഷമായിരുന്നു ആക്രമണം. ചില കെട്ടിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കറാച്ചിയിലേക്കുള്ള വിമാനങ്ങള്‍ മറ്റു താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. വിമാനങ്ങള്‍ക്കൊന്നും കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് മേജര്‍ ജനറല്‍ അസിം ബജ്വ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close