കല്‍ക്കരിപാടം അഴിമതി: സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുന:പരിശോധിക്കുന്നു

kalkari case

കല്‍ക്കരിപാടം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുന:പരിശോധിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ തീരുമാനിച്ചു. സിബിഐ അന്വേഷണ ഉദ്യാഗസ്ഥരുമായി വിജിലന്‍സ് കമ്മീഷന്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കമ്മീഷന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കല്‍ക്കരിപ്പാടം കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച 20 അന്വേഷണ റിപ്പോര്‍ട്ടുകളാണ് കേന്ദ്രവിജിലന്‍സ് കമ്മീഷന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പുനപരിശോധിക്കാന്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തീരുമാനിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും വിജിലന്‍സ് കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്നും വിജിലന്‍സ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐയുടെ നിലപാടുകള്‍ പരിശോധിക്കുകയും, നീക്കങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ടുകളും സിവിസി പരിശോധിക്കും.

അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുവെന്ന കണ്ടെത്തലില്‍ 18 കേസുകളാണ് സിബിഐ ഇതുവരെ രജിസ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം വിജയ് ദദ്രയെ പ്രതിയാക്കിയതുള്‍പ്പടെ രണ്ട് കേസുകളില്‍ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണത്തെക്കുറിച്ച് കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ അഭിപ്രായം അറിഞ്ഞ ശേഷമാകും സുപ്രീംകോടതി കേസിന്റെ തുടര്‍നടപടികളെപ്പറ്റി ആലോചിക്കുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close