കളിലഹരിയുമായി ലാലേട്ടന്‍ ബ്രസീലില്‍

mohanlal1

കേരളമാകെ ഫുട്‌ബോള്‍ ലഹരിയിലാണ് ബ്രസീലില്‍ നടക്കുന്ന കാല്‍പ്പന്ത് മാമാങ്കത്തിന്റെ ചൂട് സിനിമാലോകത്തേയ്ക്കും പടര്‍ന്നുകഴിഞ്ഞു. പല താരങ്ങളും തങ്ങളുടെ ഇഷ്ട ടീമുകളെക്കുറിച്ചും മോശം ടീമുകളെക്കുറിച്ചുമെല്ലാം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ സൂപ്പര്‍താരം മോഹന്‍ലാല്‍ കളികാണാനായി ബ്രസീലിലേയ്ക്ക് പറന്നു. മെയ് മാസം മുതല്‍ അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്നു ലാല്‍. അവിടെനിന്നും ഷൂട്ടിങ് തീര്‍ന്നയുടനെ ബ്രസീലിലേയ്ക്ക് തിരിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ താന്‍ ബ്രസീലില്‍ പോകുമെന്ന് മോഹന്‍ലാല്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. താരം ബ്രസീലില്‍ കഴിയുന്നത്രയും മത്സരങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

Show More

Related Articles

Close
Close