കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം

modi first cabinet

വിദേശബാങ്കുകളിലെ കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമായി സിബിഐ, റോ ഡയറക്ടര്‍മാരും സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രസാദ് അറിയിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറും സംഘത്തിലുണ്ടാകും.

കള്ളപ്പണം തിരികെക്കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തത്.

കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും റവന്യൂ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍, എ.കെ. സിക്രി എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചിരുന്നു. ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ അനുസരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ യാത്രാതീവണ്ടി, നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയിലിടിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close