പാക്കിസ്ഥാന് നേരിട്ട് ഏറ്റുമുട്ടാന്‍ ശേഷിയില്ല: നരേന്ദ്രമോദി

നേരിട്ട് ഏറ്റുമുട്ടാന്‍ ശേഷിയില്ലാത്തതിനാലാണ് പാക്കിസ്ഥാന്‍ ഒളിയുദ്ധം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഗിലിനു സമീപം ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യവേയാണ് പാക്കിസ്ഥാനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. ജമ്മു-കശ്മീരില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 8,000 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ അവിഭാജ്യ ഘടകമായ സിയാച്ചിനെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചനില്‍ യുദ്ധ സ്മാരകം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്മീരില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 8,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കേന്ദ്രമന്ത്രിസഭ ഉടന്‍തന്നെ ഇതിന് അംഗീകാരം നല്‍കും. ജമ്മു-കശ്മീരിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. രാജ്യത്തുനിന്ന് അഴിമതി തുടച്ചു നീക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിയാച്ചിനിലെ ലേയില്‍ നിമോ ബാസ്‌ഗോ ജലവൈദ്യുത പദ്ധതിയും അദ്ദേഹം ഉദ്ഘാടം ചെയ്തു.

ലഡാക്ക് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഗവര്‍ണര്‍ എന്‍.എന്‍. വോറയും ചേര്‍ന്ന് സ്വീകരിച്ചു. കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോപാലും മോദിക്കൊപ്പമുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close