കശ്മീരില്‍ കോണ്‍ഗ്രസ് ഇനി ഒറ്റയ്ക്ക്‌

 

ജമ്മു കശ്മീരില്‍ സഖ്യകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സകോണ്‍ഗ്രസ് അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സൈഫുദ്ദീസ് സോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

2009ലാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഇരു പാര്‍ട്ടികളുടെയും സഖ്യം ജമ്മു കശ്മീരില്‍ അധികാരത്തിലെത്തിയത്. ആറു വര്‍ഷം ഭരണമുള്ള കശ്മീരില്‍ അടുത്ത ജനുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന തരത്തിലായിരുന്നു താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ ഇരുപാര്‍ട്ടികളുടെയും പ്രകടനം മോശമായിരുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന ഭയം ഇരുകക്ഷികള്‍ക്കും ഉണ്ട്. മാത്രമല്ല താഴേക്കിടയില്‍ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു പോകാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ നേതൃത്വം അന്തിമ തീരുമാനം എടുക്കാതിരുന്നാണ് ഇത്രയും നാള്‍ ഒരുമിച്ചു പോകാന്‍ കാരണം. 87 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close