കഷ്ടപ്പെടുന്നവരുടെ വേദനയകറ്റാനുള്ള യജ്ഞമായി ജീവിതത്തെ മാറ്റണം -മാതാ അമൃതാനന്ദമയി

തൃശ്ശൂര്‍: കഷ്ടപ്പെടുന്നവരുടെ വേദന അകറ്റാനുള്ള യജ്ഞമാക്കി നമ്മുടെ ജീവിതത്തെ മാറ്റണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. അയ്യന്തോള്‍ പഞ്ചിക്കല്‍ ബ്രഹ്മസ്ഥാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ. ഭൂമിയില്‍ 200 കോടിയിലധികം ജനങ്ങള്‍ പട്ടിണിപ്പാവങ്ങളാണ്. അക്ഷരാഭ്യാസമില്ലാത്തവരാണ്. അവരോട് നമുക്കെല്ലാം കടപ്പാടുണ്ട്. അവര്‍ക്ക് ആഹാരമെത്തിക്കണം. അറിവിന്റെ വെളിച്ചം പകരണം.
കാലം ചെല്ലുന്തോറും മൂല്യങ്ങള്‍ ശോഷിച്ചുവരികയാണ്. നമ്മുടെ പ്രവൃത്തി മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ അത് ചാര്‍ജ്ജില്ലാത്ത മൊബൈല്‍ ഫോണ്‍ ചുമന്നു നടക്കുന്നതുപോലെയാണ്. എല്ലാത്തിലും ഒരു അടിത്തറ ഉണ്ടാകേണ്ടത് ആവശ്യമാണ്.

അല്ലെങ്കില്‍ ജീവിതം ആടുന്ന സ്റ്റേജുപോലെയാവും. പണ്ട് വാച്ചില്ലായിരുന്നു. എന്നാല്‍ സമയം ഉണ്ടായിരുന്നു. ഇന്ന് വാച്ചുണ്ട്. എന്നാല്‍ സമയം ഇല്ലാതായിരിക്കുന്നു. ടെന്‍ഷന്‍ കുറയ്ക്കാനിന്ന് ധാരാളം ഗുളികകളുണ്ട്. എന്നാല്‍ സമൂഹത്തില്‍ ടെന്‍ഷന്‍ കൂടിവരികയാണ്. വ്യാവസായിക വിപഌവമോ സാങ്കേതിക വിപ്ലവമോ അല്ല നമുക്കിന്നാവിശ്യം. മനുഷ്യഹൃദയങ്ങളില്‍ നിന്നുദിക്കുന്ന വിപഌവമാണ് നമുക്കു വേണ്ടതെന്നും അമൃതാനന്ദമയി പറഞ്ഞു.

ലളിതാസഹസ്രനാമാര്‍ച്ചന, ധ്യാനം, രാഹുപൂജ എന്നിവ നടന്നു. അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ ഭക്തിഗാന സുധ, സത്സംഗം എന്നിവയും നടന്നു. ജില്ലാ കളക്ടര്‍ എം.എസ്. ജയ, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍, എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി. അരവിന്ദാക്ഷന്‍, ഗായകന്‍ ജയചന്ദ്രന്‍, മുന്‍ മേയര്‍ ഐ.പി. പോള്‍ എന്നിവര്‍ അമ്മയുടെ ദര്‍ശനം തേടിയെത്തി. ബുധനാഴ്ച രാവിലെ 6ന് ലളിതാസഹസ്രനാമാര്‍ച്ചന, 7ന് ശനി ദോഷനിവാരണപൂജ, 11ന് ഭക്തിഗാനസുധ, സത്സംഗം എന്നിവ നടക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close