കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

kasthoorirangan

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് 112 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പാടുള്ളൂവെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം സമര്‍പ്പിച്ച പ്രധാന ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മാര്‍ച്ച് നാലിനിറക്കിയ ഓഫീസ് മൊമ്മൊറാണ്ടത്തിന്റെ തുടര്‍ച്ചയായാണ് കരട് വിജ്ഞാപനം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കേരളത്തിനുതന്നെ നിര്‍ണയിക്കാനുള്ള സുപ്രധാന അനുമതി ഓഫിസ് മെമ്മോറാണ്ടത്തിലൂടെ പരിസ്ഥിതിവകുപ്പ് നല്‍കിയിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നതാണ് വിജ്ഞാപനം.

കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ തത്ത്വത്തില്‍ അംഗീകരിച്ച് നവംബര്‍ 13ന് പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ അഞ്ചാം വകുപ്പുപ്രകാരം മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് കേരളത്തിലെ 123 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലമായി അടയാളപ്പെടുത്തിയതും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയതും. എന്നാല്‍, അപ്പോള്‍ത്തന്നെ കഴിഞ്ഞ ഏപ്രില്‍ 17ന് മുമ്പ് പരിസ്ഥിതി അനുമതി നേടിയവയും നേടാന്‍ ശ്രമിക്കുകയും ചെയ്തവ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close