കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് സിപിഎം പ്രകടന പത്രിക

അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് സിപിഎം പ്രകടന പത്രിക. കൂടുതല്‍ പഠനംനടത്താന്‍ വിശാല വിദഗ്ധ സമിതിയെ നിയോഗിക്കും. പാര്‍ലമെന്റ് പാസാക്കുന്നതുവരെ ആധാര്‍ നടപ്പാക്കില്ലെന്നും വധശിക്ഷ നിര്‍ത്തലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഡല്‍ഹിയില്‍ പകടന പത്രിക പുറത്തിറക്കിയത്.
cpmഎന്‍ഡോസള്‍ഫാന്‍ നിരോധനം. ഭക്ഷ്യസുരക്ഷയ്ക്കായി പുതിയ നിയമം, വനിത സംവരണ ബില്‍, കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം, ഒരാള്‍ രണ്ട് രൂപയ്ക്ക് ഏഴ് കിലോ അരി, വാര്‍ധക്യപെന്‍ഷന്‍ 4000 രൂപ എന്നിവയും പ്രകടനപത്രികയിലുണ്ട്. ദേശീയതലത്തില്‍ മതേതര ബദല്‍ ശക്തിപ്പെടുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close