കാണാതായ മലേഷ്യന്‍ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍?

mh 370

കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സമുദ്ര പര്യവേഷണങ്ങള്‍ നടത്തുന്ന ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയാണ് ഇത്തരം ഒരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ജിയോറെസൊണന്‍സ് എന്ന പേരിലുള്ള കമ്പനി സ്വകാര്യ സമുദ്ര പര്യവേഷണ രംഗത്ത് പേരെടുത്ത സ്ഥാപനമാണ്. നിലവില്‍ തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഏതാണ് 5,000 കിലോമീറ്റര്‍ ദൂരെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 8 നാണ് 329 യാത്രക്കാരുമായി കൊലാലമ്പൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനം കാണാതായത്. നാല്‍പതോളം രാഷ്ട്രങ്ങളാണ് വിമാനത്തിനായുള്ള തിരച്ചിലില്‍ പങ്കാളികളായത് എങ്കിലും ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെടുക്കാനിയിരുന്നില്ല. വിമാനം കാണാതായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജിയോ റെസൊണന്‍സ് സ്വയം തിരച്ചില്‍ ദൗത്യം ഏറ്റെടുത്തത്. ഇരുപതിലധികം ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ തിരച്ചില്‍ നടത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ആണാവായുധങ്ങളും അന്തര്‍ാഹിനികളും കണ്ടെത്താനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളാണ് വിമാനത്തിനായുള്ള തിരച്ചിലിനും ഉപയോഗിച്ചത്. വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ ഉണ്ടെന്ന് കരുതുന്ന, ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്ത് നിന്ന് ബോയിങ് വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലെ കൃത്യമായ വിവരം ലഭ്യമാകൂ എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ടിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close