കാന്‍സര്‍ മാറാന്‍ ഹോമിയോപ്പതി

കാന്‍സര്‍ -കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭീതിയാണ്‌. പനി പോലെ സര്‍വ്വസാധാരണമായ ഒരസുഖമായി ഇത്‌ മാറിക്കഴിഞ്ഞിരിക്കുന്നു. പലതരം ചികിത്സകളും കാന്‍സറിന്‌ ഫലപ്രദമാണെങ്കിലും ഹോമിയോപ്പതിയിലൂടെ കാന്‍സര്‍ മാറ്റാനാകുമെന്ന്‌ അറിയാവുന്നവര്‍ ചുരുക്കം.

രണ്ടു മാസങ്ങള്‍ക്കുമുന്‍പ്‌ അന്നനാളത്തില്‍ കാന്‍സര്‍ ബാധിച്ച്‌ എണ്‍പത്തഞ്ചുവയസുള്ള ഒരു അമ്മച്ചി എന്നെ കാണുവാന്‍ വരുമ്പോള്‍ ഒട്ടും തന്നെ ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ പറ്റാത്ത അവസ്‌ഥയിലായിരുന്നു. മലശോധന ഒന്നോ രണ്ടോ ആഴ്‌ച കൂടുമ്പോള്‍ മാത്രമായിരുന്നു. സംസാരിക്കുവാന്‍ തന്നെ വളരെ കഷ്‌ടപ്പെട്ടിരുന്നു. അവര്‍ നിത്യേന പുകയില കൂട്ടിയുള്ള മുറുക്കാന്റെ അടിമയെങ്കിലും കുടുംബത്തിന്റെ നെടുംതൂണായിരുന്നു.

ഹോമിയോ ചികിത്സ തുടങ്ങിയതിനുശേഷം കഴിഞ്ഞയാഴ്‌ച അവര്‍ എന്നെ കാണുവാന്‍ വന്നപ്പോള്‍ വളരെ പ്രസന്നവതിയായിരുന്നു. എല്ലാ ദിവസവും മലശോധനയുള്ളതായും സുഖമായി ഉറങ്ങുവാന്‍ പറ്റുന്നുവെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കുവാനും അത്യാവശ്യത്തിന്‌ മീന്‍കറിയും കൂട്ടി കഞ്ഞികുടിക്കുന്നതിനും സാധിച്ചതായി മനസിലാക്കി. എന്നു മാത്രമല്ല നിരന്തരം വാതോരാതെ സംസാരിക്കുന്നതില്‍ വീട്ടുകാരുടെ സന്തോഷവും മനസിലാക്കി. ഇതുപോലെ അനേകം രോഗികള്‍ക്ക്‌ സൗഖ്യം നല്‍കാന്‍ ഹോമിയോപ്പതി വൈദ്യശാസ്‌ത്രത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

മരണത്തിനു മുന്‍പുള്ള കറുത്തിരുണ്ട ഒരു തുരങ്കമായാണ്‌ അര്‍ബുദത്തെ സാഹിത്യപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്‌. ആ തുരങ്കത്തില്‍പെട്ടാല്‍ പിന്നെ വെളിച്ചം ഇല്ലെന്ന്‌ വൈദ്യശാസ്‌ത്രവും വിശ്വസിച്ചിരുന്നു. എത്രയെത്ര പ്രതിഭകള്‍ കാന്‍സറിന്റെ നീരാളിപ്പിടുത്തത്തില്‍ എരിഞ്ഞടങ്ങി. ശ്രീരാമകൃഷ്‌ണപരമഹംസരും രമണമഹര്‍ഷിയും തൊട്ട്‌ റൊണാള്‍ഡ്‌റെയ്‌ഗണ്‍വരെ എത്രപേര്‍ .

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്‌പ്രകാരം മൂന്നിലൊന്ന ്‌പേര്‍ക്ക്‌ കാന്‍സര്‍ വരാതെ നോക്കാമെന്നും മൂന്നിലൊന്ന്‌ പേരുടെ കാന്‍സര്‍ ചികിത്സിച്ചു മാറ്റാമെന്നും പ്രതിബാധിച്ചിട്ടുണ്ട്‌. കാന്‍സര്‍രോഗികളുടെ എണ്ണത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌.

കേരളത്തില്‍ പ്രധാനമായും സ്‌ത്രീകളില്‍ സ്‌തനാര്‍ബുദവും പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവും തൊണ്ടയിലും വായിലുമുണ്ടാകുന്ന കാന്‍സറുമാണ്‌ കൂടുതലും. ഗര്‍ഭപാത്രാര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, ഗര്‍ഭാശയദളകാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍, കരളിലെ കാന്‍സര്‍ തുടങ്ങിയവയും നമ്മുടെ നാട്ടില്‍ കാണാറുണ്ട്‌.

എന്താണ്‌ കാന്‍സര്‍?

മനുഷ്യശരീരത്തില്‍ ഏതാണ്ട്‌ 250 ഓളം തരത്തിലുള്ള കാന്‍സര്‍ ഉണ്ടാവാമെന്നു കണ്ടെത്തിയിട്ടുണ്ട്‌. ശരീരത്തിലെ കോശങ്ങളുടെ നിയന്ത്രിതവും സ്വാഭാവികമായ വിഭജനരീതിയിലുണ്ടാകുന്ന മാറ്റമാണ്‌ അര്‍ബുദം എന്ന രോഗാവസ്‌ഥ ഉണ്ടാക്കുന്നത്‌. ശരീരത്തിലെ ചില ഭാഗങ്ങളില്‍ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമാവുകയും അതിവേഗം പെരുകി മുഴകളാവുകയും ചെയ്യും. ഈ മുഴകള്‍ രണ്ടുതരമുണ്ട്‌. അപകടകരമല്ലാത്തവയും അപകടകരമായവയും. അപായകരമല്ലാത്തവ മറ്റു കോശങ്ങളെ ബാധിക്കുകയില്ല. എന്നാല്‍ അപായകരമായ ട്യൂമറുകള്‍ കാന്‍സറായി രൂപപ്പെടും.

കാന്‍സര്‍ തടയാം

കാന്‍സര്‍ മരണങ്ങളില്‍ 40 ശതമാനവും നമുക്കു നിയന്ത്രിക്കുവാന്‍ കഴിയുന്ന കാരണങ്ങള്‍കൊണ്ടാണെന്ന്‌ ഡബ്ല്യു.എച്ച്‌.ഒ. വ്യക്‌തമാക്കിയിട്ടുണ്ട്‌. പുകയിലയും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ്‌ ഏറ്റവും വലിയ കൊലയാളി. കാന്‍സര്‍ മരണത്തിന്‌ അഞ്ചുശതമാനത്തിന്‌ മദ്യപാനവും കാരണമാകാറുണ്ട്‌.

പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം, അമിതവണ്ണം, വ്യായാമക്കുറവ്‌, എന്നിവയ്‌ക്ക് പുറമേ അണുബാധമൂലവും കാന്‍സര്‍രോഗം ഉണ്ടാവാറുണ്ട്‌. കൊഴുപ്പുകുടിയ ഭക്ഷണം, ഭക്ഷണം സൂക്ഷിച്ചുവയ്‌ക്കുന്ന പ്രിസര്‍വേറ്റിവുകള്‍ ഉള്‍പ്പെടെ അപായ ഘടകങ്ങളായി മാറുന്നു. ആധുനിക ഫാസ്‌റ്റ്ഫുഡ്‌, പായ്‌ക്കറ്റ്‌ഫുഡ്‌ സംസ്‌കാരം ഇവ കാന്‍സര്‍ ഉത്തേജിപ്പിക്കുവാന്‍ പര്യാപ്‌തമാണ്‌.

എന്ത്‌ കഴിക്കരുത്‌

1. മൃഗക്കൊഴുപ്പ്‌ വേണ്ട.
2. പൂപ്പല്‍ പിടിച്ചത്‌ കഴിക്കരുത്‌.
3. പുകഞ്ഞതും കരിഞ്ഞതുമാകരുത്‌.
4. വറുത്തതും പൊരിച്ചതും കുറയ്‌ക്കാം5. പലപ്രാവശ്യം ചൂടാക്കിയ എണ്ണയില്‍ ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കണം.
6. കൃത്രിമനിറവും മണവും ചേര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

കാന്‍സര്‍ തടയുവാന്‍

മറ്റു ചില ആഹാരങ്ങള്‍
1. നിറമുള്ള പഴങ്ങള്‍
2. ഇലക്കറികള്‍, ചീര, മുരിങ്ങയില
3. നാരുള്ള പച്ചക്കറികള്‍, കാബേജ്‌്, സോയാബീന്‍, നാരങ്ങ, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍ ഇവ ആറും കാന്‍സര്‍ തടയുന്നതിനുള്ള പ്രധാന ആയുധങ്ങളാണ്‌.

ഹോമിയോപ്പതിയുടെ പ്രസക്‌തി

മറ്റ്‌ ഏത്‌ രോഗമുള്ള ആളേയും കാണുന്നതുപോലെതന്നെയാണ്‌ ഒരു ഹോമിയോ ഡോക്‌ടര്‍ കാന്‍സര്‍രോഗിയേയും കാണുന്നത്‌. ഇവിടെ രോഗിക്കാണ്‌ പ്രസക്‌തി. രോഗത്തിനല്ല. പൊതുവേ കാന്‍സര്‍ ചികിത്സയ്‌ക്കു വരുന്ന രോഗികള്‍ ഇതര ചികത്സയ്‌ക്കുശേഷമായിരിക്കും ഹോമിയോപ്പതിയെക്കുറിച്ച്‌ അറിയുന്നതുതന്നെ. ഇതിനകം തന്നെ അവരുടെ പല അവയവങ്ങളും മുറിച്ച്‌ മാറ്റപ്പെട്ടിരിക്കും. അതുതന്നെ രോഗിക്ക്‌ ധാരാളം അസ്വസ്‌ഥതകള്‍ ഉണ്ടാവാം. അത്‌ ഭയമാവാം, വേദനയാവാം, ഭാവിയെക്കുറിച്ചുള്ള ഉത്‌ക്കണ്‌ഠയാവാം.

രോഗിയുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്ക് ഏറ്റവും ഉത്തമമായ ഔഷധം തിരഞ്ഞെടുത്ത്‌ രോഗിക്കു കൊടുക്കുകയാണ്‌ ഒരു ഹോമിയോ ഡോക്‌ടര്‍ ചെയ്യുന്നത്‌. അതുവഴി അവന്‌ മാനസികോല്ലാസവും ശാരീരികവുമായ രോഗശാന്തിയും വന്നുചേരും.

ചികിത്സയില്‍ രോഗത്തേക്കാള്‍ രോഗബാധയുള്ള വ്യക്‌തിയെ പരിഗണിക്കാമെന്നതാണ്‌ ഹോമിയോപ്പതിയുടെ പിതാവായ ഡോക്‌ടര്‍ സാമുവല്‍ ഹാനിമാന്‍ മുന്നോട്ടുവച്ചിട്ടുള്ള ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഏറ്റവും അനുകൂലസാഹചര്യങ്ങളില്‍ കാന്‍സര്‍ മറനീക്കി പുറത്തുവരുമെന്നു മാത്രം.

പ്രധാനമായും കൂടുതലായ മാനസികസംഘര്‍ഷങ്ങളുള്ള വേളയില്‍ കാന്‍സര്‍ വളരെ വേഗം വളരുന്നതായി അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതര ചികിത്സാവിഭവങ്ങള്‍ ഇനി ചികിത്സയില്ലെന്നു പറഞ്ഞ്‌ കൈയൊഴിഞ്ഞ പല രോഗികളുടെയും രോഗശമനത്തിനായി ഹോമിയോപ്പതിക്ക്‌ ആശ്വാസമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത്‌ ഒരു നഗ്നസത്യം മാത്രമാണ്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close