കാബൂളില്‍ ഇന്ത്യന്‍വിമാനം റോക്കറ്റാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു നേരെ നടന്ന ഭീകരരുടെ റോക്കറ്റാക്രമണത്തില്‍നിന്ന് ഇന്ത്യന്‍വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. കാബൂളില്‍നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന സ്‌പൈസ്‌ െജറ്റ് വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
നൂറിലേറെ യാത്രക്കാരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. യാത്രതുടര്‍ന്ന വിമാനം സുരക്ഷിതമായി ഡല്‍ഹിയിലെത്തിയതായി സ്‌പൈസ്‌ െജറ്റ് വക്താവ് അറിയിച്ചു.

വിമാനത്താവളത്തിലെ സൈനികപ്പാളയത്തെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ റോക്കറ്റ് അയച്ചതെന്ന് കരുതുന്നു. ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഹാങ്ങര്‍ തകര്‍ന്ന് തീപിടിച്ചതായും വക്താവ് അറിയിച്ചു. നാറ്റോയുടേതടക്കമുള്ള സൈനികക്യാമ്പ് വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാവേറാക്രമണത്തില്‍ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് സൈനിക ഓഫീസര്‍മാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വിമാനത്താവള ആക്രമണം.

റോക്കറ്റാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്കുള്ള വിമാനസര്‍വീസുകളെക്കുറിച്ച് വ്യോമയാന മന്ത്രാലയം ചര്‍ച്ചചെയ്യുമെന്ന് അറിയുന്നു. സ്‌പൈസ്‌ െജറ്റിനുപുറമേ എയര്‍ഇന്ത്യയും അഫ്ഗാന്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close