കാബൂളില്‍ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ കാബൂളില്‍ സൈനിക ബസ്സിനുനേരേ ചാവേര്‍ പോരാളി നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ അഞ്ചുപേര്‍ അഫ്ഗാന്‍ വ്യോമസേനാ ഉദ്യോഗസ്ഥരാണ്. ഒരാള്‍ ചാവേറും. കാബൂള്‍ സര്‍വകലാശാലയ്ക്ക് സമീപം ബുധനാഴ്ച രാവിലെ 6.30-നാണ് ആക്രമണം നടന്നത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ ബസ്സില്‍ ഇടിച്ചുകയറ്റുകയായിരുന്നു.

അഫ്ഗാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അടുത്തയാഴ്ച വരാനിരിക്കെ രാജ്യത്ത് താലിബാനും മറ്റ് ഭീകരസംഘടനകളും ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ഭീകരരും സൈന്യവും തമ്മില്‍ കടുത്തപോരാട്ടം തുടരുകയാണ്. ഈ വര്‍ഷം നാറ്റോസേന പിന്മാറുന്നതോടെ രാജ്യത്തിന്റെ സുരക്ഷ പൂര്‍ണമായും അഫ്ഗാന്‍ സൈന്യം ഏറ്റെടുക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close