കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ ബാധ്യതയില്ല: പി.പി തങ്കച്ചന്‍

സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്‍ത്തികേയന് പകരം മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ മന്ത്രിയാക്കണമെന്ന് നിര്‍ബന്ധമില്ല. രാജിവെക്കുന്നത് കാര്‍ത്തികേയന്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം അധികാരമോഹിയാണെന്ന് തോന്നുന്നില്ല. മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല.

മന്ത്രിസഭയില്‍ വ്യാപകമായ അഴിച്ചുപണി പ്രത്യാഘാതമുണ്ടാക്കും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാപകമായ അഴിച്ചുപണി വേണ്ട. ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ നീക്കുപോക്കാകാം. കാര്‍ത്തികേയന്റെ മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close