കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

indian president

രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും വികസനത്തിനുള്ള വഴികാട്ടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്നും ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നദീസംയോജന പദ്ധതി, ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു പ്രഥമ പരിഗണന,വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി, ന്യൂനപക്ഷങ്ങള്‍ക്കു വികസനത്തില്‍ തുല്യ പങ്കാളിത്തം, മദ്രസ നവീകരണത്തിനു പദ്ധതി, കാര്‍ഷിക മേഖലയില്‍ പൊതു – സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും, നിയമ നിര്‍മാണ സഭകളില്‍ വനിതകള്‍ക്കു തുല്യ പങ്കാളിത്തം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയും, എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം, ഭരണ നിര്‍വഹണത്തില്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തും, അഴിമതി തടയാന്‍ ലോക്പാല്‍ ശക്തിപ്പെടുത്തും, ബേട്ട ബച്ചാവോ ബേട്ടി പഠാവോ എന്ന പേരില്‍ വനിതാ വിദ്യാഭ്യാസ പദ്ധതി, കശ്മീരി പണ്ഡിറ്റുകള്‍ക്കു ജന്മദേശത്തേക്കു മടങ്ങാന്‍ അവസരമുണ്ടാക്കും, സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹകരണ ഫെഡറലിസം, പ്രധാന പൊതുസ്ഥലങ്ങളില്‍ വൈ-ഫൈ സൗകര്യം, തുറമുഖങ്ങള്‍ നവീകരിക്കും, പുതിയ തുറമുഖങ്ങള്‍ തുടങ്ങും, ചരക്കു സേവന നികുതി ഘടന ലഘൂകരിക്കും, അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കും. തുടങ്ങിയവയാണ് നയപ്രഖ്യാപനപ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close