കാറപകടത്തില്‍ പരിക്കേറ്റ ശോഭ റെഡ്ഡി അന്തരിച്ചു

shobha reddy

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാറപകടത്തില്‍ പരിക്കേറ്റ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ശോഭ നാഗി റെഡ്ഡി അന്തരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ അലഗഡയില്‍ വച്ചാണ് ശോഭ റെഡ്ഡി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് നാല് തവണ മറിഞ്ഞ കാറില്‍ നിന്നും ശോഭ റെഡ്ഡി തെറിച്ചുവീഴുകയായിരുന്നു.

തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ അവരെ നന്ദ്യാലിയെ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഹൈദരബാദിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ അന്ത്യം സംഭവിച്ചു.

ആന്ധ്ര നിയമസഭാംഗമായ ശോഭ അലഗഡയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. തെലുങ്കുദേശം പാര്‍ട്ടിയിലെ നേതാക്കളായിരുന്നു ശോഭയും അവരുടെ ഭര്‍ത്താവും. ചിരംഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ തെലുങ്കുദേശം വിട്ട് അതില്‍ ചേര്‍ന്നു. എന്നാല്‍ പിന്നീട് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറി. വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ പ്രധാനനേതാക്കളില്‍ ഒരാളായിരുന്നു ശോഭ റെഡ്ഡി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close