കാറുകള്‍ സുരക്ഷിതമാക്കാം

Car-Security-The-Qrong-Way1

നമ്മുടെ കാറുകളുടെ കാര്യം മഹാകഷ്ടമാണ്. ബണ്ടി ചോറിനെ പോലെ വിരുതന്‍ മാരായ  കള്ളന്മാര്‍ വിചാരിച്ചാല്‍ കാറുകള്‍ക്ക് അവരുടെ കൂടെ പോവുകയേ നിവൃത്തിയുള്ളൂ. ചെറിയ ചില അല്ലറ ചില്ലറ വിദ്യകള്‍ നമ്മള്‍ പഠിച്ചു വെച്ചിട്ടില്ലെങ്കില്‍ നമ്മുടെ കാറുകളുടെ കാര്യവും തഥൈവ.

ഏതു തരം സുരക്ഷാ ക്രമീകരണമാണ് നമുക്ക്‌ വേണ്ടതെന്ന് തിരഞ്ഞെടുക്കുന്നന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. ഇന്ത്യയില്‍ ലഭ്യമായ കാര്‍  സുരക്ഷാ ഉപകരങ്ങളെ കുറിച്ച് ഒന്ന് മനസ്സിലാക്കുന്നത്‌ ഈ കണ്‍ഫ്യൂഷന്‍ കുറക്കാന്‍ സഹായിക്കും.
എന്താണ് നാം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സെക്യുരിറ്റി സിസ്റ്റം എന്നും എങ്ങനെയാണ് അതിന്‍റെ പ്രവര്‍ത്തനമെന്നും കൃത്യമായി മനസ്സിലാക്കണം. ഇല്ലെങ്കില്‍ വാഹനം ചിലപ്പോള്‍ നമുക്കിട്ടും പണിതരും!. സാധാരണ കാര്‍ അലാമുകള്‍ തൊട്ട് വാഹനം ജി.പി.എസ് വഴി ട്രാക്ക്‌ ചെയ്യാന്‍ സാധിക്കുന്ന തരം ഡിവൈസുകള്‍ വരെയുണ്ട് നമ്മുടെ മാര്‍കറ്റില്‍. ഒടോകോപ്, ക്സേനോസ് , നിപ്പോണ്‍ എന്നിവയാണ് ഇന്ത്യന്‍ മാര്‍കറ്റിലെ പ്രധാന കാര്‍ സുരക്ഷാ ഉപകരണ നിര്‍മ്മാതാക്കള്‍. വില കുറവുള്ള ഒരു പാട് ബ്രാന്‍ഡുകളും നിലവിലുണ്ടെങ്കിലും വിശ്വാസ്യത കുറയും. പോക്കറ്റ്‌ അനുവദിക്കുമെങ്കില്‍ മേല്‍ പറഞ്ഞവയാണ് നല്ലത്.
ഇനി വിവിധ തരം ലോക്കുകളെ പരിചയപ്പെടാം.
double-hook-car-steering-wheel-lock
സ്റ്റിയറിംഗ് ലോക്ക്
വില : 200 മുതല്‍ 2000 വരെ.
താരതമ്യേന വില കുറഞ്ഞ കാര്‍ സെക്യുരിറ്റി ഉപകരണമാണ് സ്റ്റിയറിംഗ് ലോക്ക്. എല്ലാ കാറുകളും സ്റ്റിയറിംഗ് ലോക്കോട് കൂടെയാണ് വരുന്നതെങ്കിലും അത്യാവശ്യം ബലം പ്രയോഗിച്ചാല്‍ ഈ ലോക്കൊക്കെ തകരും. നമ്മള്‍ വാങ്ങി വെക്കുന്ന സ്റ്റിയറിംഗ് ലോക്കുകള്‍ അവയുടെ വിലക്കനുസരിച്ച് ഗുണം കാണിക്കും.
gear lock
ഗിയര്‍ ലോക്ക്.
വില : 2000 മുതല്‍ 6000 വരെ.
പ്രധാനമായും രണ്ടുതരം ഗിയര്‍ ലോക്കാണ് നിലവിലുള്ളത്. ‘U’ ടൈപ്പും പിന്‍ ടൈപ്പും. രണ്ടും ഒരുപോലെ ഉപയോഗപ്രദമാണെങ്കിലും വിലക്കനുസരിച്ചു മാറ്റങ്ങള്‍ വരും. സ്റ്റിയറിംഗ് ലോക്കുക്കളെക്കാള്‍ സുരക്ഷിതമായ ലോക്കാണ് ഗിയര്‍ ലോക്കുകള്‍. വളരെ പെട്ടെന്ന് ഈ ലോക്ക് തകര്‍ക്കാന്‍ കഴിയില്ല.

Remote-Car-Central-Locking-System

 

 

റിമോട്ട് ലോക്ക്.
വില : 2700 മുതല്‍ 18000 വരെ.

സാധാരണ കാറുകളെല്ലാം സ്റ്റീല്‍ റൂളര്‍ കൊണ്ട് വളരെ ലാഘവത്തോടെ തുറക്കാം. കാറുകള്‍ ലോക്ക് ചെയ്യാനും തുറക്കാനും ഉള്ള സൗകര്യങ്ങള്‍ എല്ലാ റിമോട്ട് ലോക്കിലും കാണും. കൂടിയ മോഡലുകളില്‍  എഞ്ചിന്‍ ഇമ്മോബിലൈസറും പവര്‍ വിന്‍ഡോ കണ്ട്രോള്‍ ബട്ടണുകളും ഉണ്ടാവും. വളരെ കൂടിയ മോഡലുകളില്‍ കീ ഇല്ലാതെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ വരെ കഴിയും. ഇത്തരം ലോക്കകളാണ് ഒരു പരിധിവരെ നല്ലത് . റിമോട്ട് ഉപയോഗിച്ച് കാര്‍ തുറക്കുമ്പോള്‍ അത് കാറിനടുത്ത് വെച്ചാവുന്നതായിരിക്കും നല്ലത്.

tracker
ട്രാക്കിംഗ് ഡിവൈസ്.
വില : 5000 മുതല്‍ 19000 വരെ.
കാര്‍ ട്രാക്കിംഗ് ഡിവൈസുകള്‍ എല്ലാം തന്നെ രണ്ടാം നിര സെക്യുരിറ്റി സിസ്റ്റമാണ്. കാരണം മോഷണം പോയ വാഹനം ട്രാക്ക്‌ ചെയ്ത്‌പിടിക്കാന്‍ ആണ് ഇവ സഹായിക്കുക. ചില ട്രാക്കിംഗ് ഡിവൈസുകളില്‍ നമ്മുടെ മൊബൈല്‍ നമ്പരിലേക്ക്‌ SMS ആയോ കാള്‍ ആയോ വരെ കാര്‍ നില്‍ക്കുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ട്.
ചില ഡിവൈസുകളില്‍ ഇതിനെല്ലാം പുറമെ കീ ലെസ്സ് എന്‍ട്രി.SMS വഴിയുള്ള  ലോക്കിങ്ങും അണ്‍ലോക്കിങ്ങും തുടങ്ങിയ സൗകര്യങ്ങള്‍ കൂടെ ഉണ്ടാവും. ജി. പി. എസ് സര്‍വീസ്‌ ലഭിക്കാന്‍ മാസം തവണയായി 20 രൂപ മുതല്‍ 150 രൂപ വരെ നല്‍കേണ്ടി വരും എന്നത് ഇതിന്‍റെ ഒരു ന്യൂനതയാണ്.

എല്ലാതരം സെക്യുരിറ്റി ഡിവൈസുകള്‍ പിടിപ്പിക്കാനും 2 മണിക്കൂര്‍  മുതല്‍ 5  മണിക്കൂര്‍ വരെ സമയം എടുത്തേക്കാം. കാറിന്‍റെ സുരക്ഷ മുന്‍നിര്‍ത്തി നോക്കുകയാണെങ്കില്‍ സെക്യുരിറ്റി ഡിവൈസുകളുടെ വില കണക്കിലെടുക്കാതിരിക്കുന്നതയിരിക്കും നല്ലത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close