കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

dharmadam1

മലബാറിന്‍റെ കടലോര സൗന്ദര്യം കൂടുതല്‍ പ്രകടമാകുന്നത് ധര്‍മടം തുരുത്തിലാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് ധര്‍മടം എന്ന സ്ഥലം.
അറബിക്കടലിന്‍റെ മടിയിലേക്ക് ഊര്‍ന്ന് കിടക്കുന്ന ചെറിയ തുരുത്താണ് ഇത്.
ഇതിന്‍റെ വിസ്തീര്‍ണ്ണം 5 ഏക്കറാണ്
കേരളത്തിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം ദൃശ്യമാകുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് ധര്‍മടം. നദികളും കടല്‍ത്തീരവും
അതിര്‍ ത്തികളാകുന്ന ധര്‍മടം ദ്വീപ് കേര വൃക്ഷങ്ങള്‍ കൊണ്ട് നിപുടമാണ്. ഏകാന്തതയുള്ള പകലുകളും നിലാവുള്ള രാത്രിയുമാണ് ഇവിടുത്തെ പ്രത്യേകത.
ജനങ്ങളുടെ അതിപ്രസരം മൂലം പ്രകൃതിഭംഗി നഷ്ടപ്പെടാത്ത ഒരു കടലോരമാണ് ഇവിടെയുള്ളത്.
ധര്‍മ്മപട്ടണം, തുരുത്ത് ധര്‍മ്മ, പച്ചത്തുരുത്ത് എന്നീ പേരുകളിലും ഈ തുരുത്ത് അറിയപ്പെട്ടിരുന്നു. ബുദ്ധ സംസ്കാരത്തിന്‍റെ വിള നിലമാണ്‌ ഇവിടം എന്നാണ് കരുതുന്നത്. നിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.
ഇവിടെ പ്രവേശിക്കണമെങ്കില്‍ മുന്‍‌കൂര്‍ അനുവാദം ആവശ്യമാണ്‌.

dharmadam2

പ്രവീണ്‍ കുമാര്‍ തിരുവല്ല

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close