കാവേരി പ്രശ്‌നം:ഒരാള്‍ മരിച്ചു; 56 ബസ്സുകള്‍ക്ക് തീയിട്ടു

ബെംഗളൂരുവില്‍ അക്രമാസക്തമായ ജനങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതമായി തുടരുകയാണ്‌. 56 ബസുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രശ്‌നങ്ങള്‍ ഗുരുതരമായതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റന്നാള്‍ വരെ നീട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മലയാളികളുടെ സുരക്ഷിതരായിരിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്‍കി. കേരളത്തിലേക്കുള്ള ബസ് യാത്രക്ക് അതിര്‍ത്തിവരെ പൊലീസ് സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

മതിയായ സുരക്ഷയില്ലെങ്കില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലക്കാടോ സുല്‍ത്താന്‍ ബത്തേരിയിലോ യാത്ര അവസാനിപ്പിച്ചേക്കും. ബെംഗളൂരുവിലും മറ്റ് സംഘര്‍ഷ മേഘലയിലും കേന്ദ്രസേനയെ നിയമിച്ചുകഴിഞ്ഞു.

പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെയും തമിഴ്‌നാട്ടിലെ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു.

കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. എത്രയും വേഗത്തില്‍ വെള്ളം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

 

 

Show More

Related Articles

Close
Close