കാൺപൂരിൽ ഇന്ത്യക്ക് ജയം, പരമ്പര

ന്യൂസിലന്‍റിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. കാൺപൂരിൽ നടന്ന മൂന്നാമത്തയും അവസാനത്തെയും ഏകദിനത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 338 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റെൺസെടുക്കാനെ കഴിഞ്ഞൊള്ളൂ.

നായകൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടേയും സെഞ്ച്വറികളാണ് ഇന്ത്യ ൻ ഇന്നിംഗ്സിന് കരുത്തായത്. കോഹ്‌ലി 113 റൺസും രോഹിത് ശർമ്മ 147 റൺസുമെടുത്തു. സെഞ്ച്വറിയോടെ എകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒൻപതിനായിരം റൺസ് നേടുന്ന താരമെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. 194 ഇനിങ്സുകളിൽ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. രോഹിത് ശർമ്മയാണ് കളിയിലെ താരം. പരമ്പരയിൽ രണ്ട് സെഞ്ച്വറിയടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് മാന ഓഫ് ദ സീരീസ്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ഏകദിന പരമ്പര വിജയമാണിത്.

Show More

Related Articles

Close
Close