കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി. കിമ്മിന്റെ ചൈനാ സന്ദര്‍ശനം സംബന്ധിച്ച് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ചൈനീസ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.  മാര്‍ച്ച് 25 ഞായറാഴ്ച ആരംഭിച്ച അനൗദ്യോഗിക സന്ദര്‍ശനം ഇന്ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണ് കിം നടത്തുന്നത്.  കനത്ത സുരക്ഷയില്‍ പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ എത്തിയത്.

ചൈനയുമായുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കൂടിക്കാഴ്ച നിര്‍ണായകമായതായി കിം ജോങ് ഇന്‍ പ്രതികരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട ചെയ്തു.  ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്‌നങ്ങളും കൊറിയന്‍ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതും മറ്റ് വിഷയങ്ങളും ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ വെച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും ഭാര്യ പെങ് ലിയുവാനും കിമ്മും ഭാര്യ റി സോള്‍ ജുവുമായി കൂടിക്കാഴ്ച നടത്തിയത്.

Show More

Related Articles

Close
Close